Sunday, March 15, 2026 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.43 AM

വിദ്യാലയങ്ങള്‍ക്ക്‌ ഇന്‍സിനറേറ്ററും കോളജുകളില്‍ മെന്‍സ്‌ട്രുവല്‍ കപ്പും നല്‍കുമെന്ന്‌ ഹരിത കേരളം മിഷന്‍

uploads/news/2026/02/824160/1.jpg

മലപ്പുറം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സാനിറ്ററി മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജില്ലയിലെ 31 വിദ്യാലയങ്ങള്‍ക്ക്‌ ഇന്‍സിനറേറ്ററും കോളജുകളില്‍ മെന്‍സ്‌ട്രുവല്‍ കപ്പും നല്‍കും. ആര്‍ത്തവ ശുചിത്വ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ ഓഫീസ്‌ ഹാളില്‍ നടന്ന പരിശീലനത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി. സീമ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി നെറ്റ്‌ സീറോ കാര്‍ബണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അഞ്ച്‌ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്‌ട്രുവല്‍ കപ്പുകള്‍ അനുവദിക്കുന്നുണ്ട്‌.
പൊതുമേഖല സ്‌ഥാപനമായ എച്ച്‌.എല്‍.എല്‍. വഴി പൂര്‍ണ്ണമായും സൗജന്യമായാണ്‌ ഇന്‍സിനറേറ്ററും മെന്‍സ്‌ട്രുവല്‍ കപ്പും നല്‍കുന്നത്‌. ഉയര്‍ന്ന ഊഷ്‌മാവില്‍ സാനിറ്ററി പാഡുകള്‍ ദഹിപ്പിച്ചുകളയുന്ന തരത്തിലുളള ഇന്‍സിനറേറ്ററുകളാണ്‌ ഹിന്ദുസ്‌ഥാന്‍ ലൈഫ്‌ കെയര്‍ വഴി സ്‌കൂളുകളില്‍ സ്‌ഥാപിക്കുന്നത്‌. 2024-25 വര്‍ഷം സംസ്‌ഥാന ബജറ്റില്‍ 322 ഇന്‍സിനറേറ്റര്‍ അനുവദിക്കുന്നതിന്‌ തുക വകയിരുത്തിയിട്ടുണ്ട്‌.
അജൈവ മാലിന്യ സംസ്‌ക്കരണ രംഗത്ത്‌ വെല്ലുവിളിയായി കൊണ്ടിരിക്കുന്ന സാനിറ്ററി പാഡുകളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിന്നുള്ള ഇടപെടല്‍ എന്ന നിലയില്‍ മെന്‍സ്‌ട്രുവല്‍ കപ്പ്‌ ഉപയോഗവുമായി ബന്ധപ്പെട്ട്‌ ആവശ്യമായ പരിശീലനവും ബോധവല്‍ക്കരണവും ഹരിത കേരളം മിഷന്‍ നല്‍കുന്നുണ്ട്‌.

Ads by Google
Advertisement
Friday 06 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW