Friday, March 13, 2026 Last Updated 47 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.43 AM

വാട്ടര്‍ അതോറിറ്റിയുടെ കുബുദ്ധി യാത്രക്കാര്‍ക്ക്‌ ദുരിതമായി

uploads/news/2026/02/824158/3.jpg

തളിപ്പറമ്പ്‌: വാട്ടര്‍ കണക്ഷന്‍ നല്‍കാനായി എടുത്ത കുഴിമൂടാന്‍ കൂടുതല്‍ മണ്ണിട്ട്‌ വാട്ടര്‍ അതോറിറ്റിയുടെ കുബുദ്ധി. തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രിക്ക്‌ മുന്നില്‍ നിന്നും തളിപ്പറമ്പ്‌ സര്‍സയ്യിദ്‌ കോളേജ്‌ ഭാഗത്തേക്ക്‌ പോകുന്ന റോഡിലാണിത്‌.
ടാറിട്ട ഇടുങ്ങിയ റോഡ്‌ പൊട്ടിപ്പൊളിഞ്ഞ്‌ കിടക്കുകയാണ്‌. ഈ റോഡിലാണ്‌ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കുഴിയെടുത്തത്‌. പൈപ്പിട്ട്‌ കുഴി മൂടിയപ്പോള്‍ ബാക്കിവന്ന മണ്ണ്‌ മുഴുവനായി കുഴിക്ക്‌ മുകളില്‍ ഇട്ടതിനാല്‍ ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീണ്‌ ദുരിതമനുഭവിക്കുകയാണ്‌. കാല്‍നടയാത്രക്കാര്‍ക്കുംഇത്‌ ദുരിതമായി.

Ads by Google
Advertisement
Friday 06 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW