Friday, March 13, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.43 AM

തലശേരിയില്‍ ലഹരി വേട്ട

uploads/news/2026/02/824157/2.jpg

തലശേരി: തലശേരി ഇല്ലത്ത്‌ താഴെ എക്‌സൈസിന്റെ വന്‍ ലഹരി വേട്ട. ഹാഷിഷ്‌ഓയില്‍ ,മെത്താംഫിറ്റമിന്‍, കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുമായി ലഹരി വില്‍പ്പനക്കാരനാണ്‌ തലശ്ശേരി എക്‌സെസിന്റെ പിടിയിലായത്‌. തലശ്ശേരി റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.സുബിന്‍രാജിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തലശ്ശേരി തിരുവങ്ങാട്‌വയലളം സ്വദേശി പവിത്രം വീട്ടില്‍ എം.എന്‍ റിനിലിനെയാണ്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌.
പരിശോധനയില്‍ വ്യത്യസ്‌ത ഇനങ്ങളില്‍പ്പെട്ട ലഹരിവസ്‌തുക്കളായ 135ഗ്രാം കഞ്ചാവ്‌, 23ഗ്രാം ഹാഷിഷ്‌ഓയില്‍, 9 ഗ്രാംമെത്താംഫിറ്റമിന്‍ എന്നിവയും ലഹരിവസ്‌തുക്കള്‍ പായ്‌ക്ക് ചെയ്ാന്‍ ഉയപയോഗിക്കുന്ന 74സുതാര്യ പോളിത്തീന്‍കവറുകള്‍, രാസലഹരി വസ്‌തുക്കള്‍ തൂക്കുന്നതിന്‌ ഉപയോഗിക്കുന്ന ഡിജിറ്റല്‍ത്രാസ്‌, രാസലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള ഫ്യൂമിംഗ്‌ പൈപ്പുകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍ നിന്ന്‌ സംഘം കണ്ടെടുത്തു. 30,000 രൂപ വിലവരുന്ന മെത്താംഫിറ്റമിനും 25,000 രൂപ വില വരുന്ന ഹാഷിഷ്‌ ഓയിലും 15,000 രൂപ വിലവരുന്ന കഞ്ചാവുമാണ്‌ റിനിലിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത്‌.
എന്‍.ഡി.പി.എസ്‌ വകുപ്പ്‌ പ്രകാരം കേസെടുത്ത്‌ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.സി ഷിബു, വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ എം.കെപ്രസന്ന, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ പി. പ്രയേഷ്‌ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇയാളുമായുള്ള ബന്ധമുള്ളമയക്കുമരുന്ന്‌ മാഫിയകളെക്കുറിച്ച്‌ എക്‌സൈസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കും. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 06 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW