-->
മുക്കം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 50 വയസുകാരന്‍ അറസ്‌റ്റില്‍. മുക്കം തേച്ച്യാട് സ്വദേശി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മുറിയന്‍ കണ്ടത്തില്‍ ബാബുരാജനെയാണ് മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാര്‍ഥിനിയുടെ കുടുംബ സുഹൃത്തായിരുന്നു ബാബുരാജന്‍. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിനിയുടെ സ്വഭാവ മാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മുന്‍പും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്. മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌ത ബാബുരാജനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.