Wednesday, March 11, 2026 Last Updated 55 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.42 AM

എച്ച്‌.എം ഫോറം: യാത്രയയപ്പ്‌ സമ്മേളനം

uploads/news/2026/02/824154/3.jpg

മുക്കം: ഈ വര്‍ഷം സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്ന മുക്കം ഉപജില്ലയിലെ െ്രെപമറി പ്രധാനാധ്യാപകര്‍ക്ക്‌ ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറം മുക്കം ഉപജില്ല കമ്മറ്റി യാത്രയയപ്പ്‌ നല്‍കി. എ.ഇ.ഒ ദീപ്‌തി ടി. ഉദ്‌ഘാടനം ചെയ്‌തു. എച്ച്‌.എം ഫോറം സെക്രട്ടറി ഷമീര്‍ സി.കെ അധ്യക്ഷത വഹിച്ചു. ജെയിംസ്‌ ജോഷി, ടി.കെ ജുമാന്‍, ഷറീന ബി, ലൈജു, ബല്‍രാജ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിരമിക്കുന്നവര്‍ക്ക്‌ സ്‌നേഹോപഹാരം കൈമാറി. എച്ച്‌.എം ഫോറം കണ്‍വീനര്‍ കെ. വാസു സ്വാഗതവും ട്രഷറര്‍ ജാബിര്‍ കെ.പി നന്ദിയും പറഞ്ഞു.
സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്ന പ്രധാനധ്യാപകരായ കെ. അബ്‌ദുല്‍ മജീദ്‌, പി.പി മമ്മദ്‌ കുട്ടി, റോയ്‌ ജോസഫ്‌, പി.വി ആമിന, ജാനിസ്‌ ജോസഫ്‌, ഇ.പി ലേഖ, പി. മധുസൂദനന്‍, സിബി കുര്യാക്കോസ്‌, എം.കെ ഷക്കീല, ട്രീസാമ്മ ജോസഫ്‌, എം. ശര്‍മിള എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Ads by Google
Advertisement
Friday 06 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW