Wednesday, March 11, 2026 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.42 AM

കിടപ്പുരോഗികള്‍ക്ക്‌ ആശ്വാസവുമായി പാലിയേറ്റിവ്‌ കുടുംബ സംഗമം

uploads/news/2026/02/824152/1.jpg

മുക്കം: ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും തലോടലുമായി പാലിയേറ്റീവ്‌ കുടുംബസംഗമം സംഘടിപ്പിച്ചു. കെ.എം.സി.ടി എഞ്ചിനയറിങ്‌ കോളജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌, ഗ്രെയ്‌സ് പാലിയേറ്റീവ്‌ കെയറുമായി സഹകരിച്ചാണ്‌ കുടുംബ സംഗമം തലോടല്‍ 2026 നടത്തിയത്‌.
മുക്കം ഓര്‍ഫനേജ്‌ ഒ.എസ്‌.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോടൊപ്പം ഭിന്നശേഷിക്കാരും കൂട്ടിരിപ്പുകാരും ഒപ്പനയും തിരുവാതിരയും സംഗീതനൃത്തശില്‍പ്പങ്ങള്‍ അരങ്ങേറി. പ്രമുഖ കാന്‍സര്‍ രോഗ ചികിത്സ വിദഗ്‌ധനും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്‌ടറുമായ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ ഉദ്‌ഘാടനം ചെയ്‌തു. സാധാരണ രോഗങ്ങളെ പോലെ അര്‍ബുധത്തെയും ചികിത്സിച്ച്‌ മാറ്റാവുന്ന രോഗമാണെന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ബുധ രോഗങ്ങള്‍ പലപ്പോഴും കണ്ടെത്തുന്നത്‌ നാല്‌, അഞ്ച്‌ ഘട്ടമെത്തുമ്പോഴാണ്‌. ഇതാകട്ടെ നമ്മുടെ അറിവില്ലായ്‌മയും പേടിയുമാണ്‌. ശരിയായ ചികിത്സ തേടാനുള്ള വിമുഖതയുമാണ്‌. ഈ മനോഭാവം മാറ്റണം. ലോക കാന്‍സര്‍ ദിനത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ ജനങ്ങളെ ചിന്തിപ്പിക്കാനും ബോധവത്‌ക്കരണങ്ങള്‍ നടത്താനുമാണ്‌.
ഇന്ത്യയിലെ കാന്‍സര്‍ രോഗ നിരക്ക്‌ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കയാണ്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 70 ശതമാനം രോഗികളും മൂന്നോ നാലോ സ്‌റ്റേജുകളിലെത്തുമ്പോഴാണ്‌ ചികിത്സ തേടുന്നത്‌ അദ്ദേഹം പറഞ്ഞു. മുക്കം മുസ്ലിം അനാഥശാല കമ്മിറ്റി സി.ഇ.ഒ വി. അബ്‌ദുല്ലക്കോയ ഹാജി മുഖ്യ പ്രഭാഷണം നടത്തി.
ഇ.അശ്‌റഫ്‌ കൂളിമാട്‌ അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി, ഐ.ഇ.ടി.എം പ്രിന്‍സിപ്പല്‍ ഡോ. അബ്‌ദുല്‍ ഗഫൂര്‍, മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അനീസുദ്ദീന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ സുല്‍ഫിക്കര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്‌ത്യമുഴി പ്രസിഡന്റ്‌ ജോസഫ്‌, റോട്ടറി ക്ലബ്ബ്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍, അബൂബക്കര്‍ നടുക്കണ്ടി, വി.പി ഹമീദ്‌ എന്നിവര്‍ സംസാരിച്ചു. പി.കെ ശരീഫുദ്ദീന്‍ സ്വാഗതവും കെ.പി അശ്‌റഫ്‌ നന്ദിയും പറഞ്ഞു. ഗ്രേസ്‌ ആന്റ്‌ പെയിന്‍ പാലിയേറ്റീവ്‌ ഡേ കെയര്‍ വിദ്യാര്‍ഥികളുടെ സംഗീത, നൃത്ത വിരുന്നും സംഗമത്തെ ധന്യമാക്കി.

Ads by Google
Advertisement
Friday 06 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW