Wednesday, March 11, 2026 Last Updated 27 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.07 AM

ശ്രീനാരായണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ഓട്ടോ ഫെസ്‌റ്റ് ശ്രദ്ധേയമായി

uploads/news/2026/02/824051/2.jpg

അടൂര്‍: ശ്രീനാരായണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്‌ വിഭാഗം സംഘടിപ്പിച്ച ഓട്ടോ ഫെസ്‌റ്റ് വാഹനപ്രേമികളുടെ വന്‍ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക നൈപുണ്യവും വാഹന വ്യവസായത്തെക്കുറിച്ചുള്ള അറിവും വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഫെസ്‌റ്റില്‍ വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, ഓട്ടോ ഷോ എന്നിവ നടന്നു. ഫെസ്‌റ്റിന്റെ പ്രധാന ആകര്‍ഷണമായ ഓട്ടോ ഷോയില്‍ 30-ലധികം ലക്ഷ്വറി കാറുകളും മോഡിഫൈഡ്‌ വാഹനങ്ങളും ഉള്‍പ്പെടെ പ്രീമിയം, കസ്‌റ്റമൈസ്‌ഡ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
500-ലധികം പൊതുജനങ്ങളും വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ വാഹനങ്ങളുടെ മോഡലുകളാണ്‌ ഏറ്റവും ശ്രദ്ധേയമായത്‌. വിദ്യാര്‍ത്ഥികളുടെ സംഘാടന മികവും സൃഷ്‌ടിപരമായ കഴിവും തെളിയിച്ച ഈ പരിപാടി, ഓട്ടോമൊബൈല്‍ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്ന ഒരു ഓര്‍മ്മിക്കപ്പെടുന്ന ഇവന്റായി മാറി.

Ads by Google
Advertisement
Thursday 05 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW