Wednesday, March 11, 2026 Last Updated 23 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.07 AM

അഗ്നിബാധ, ജനറേറ്റര്‍ റൂം പൂര്‍ണമായും കത്തി

uploads/news/2026/02/824050/1.jpg

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ,ജനറേറ്റര്‍ റൂമിലാണ്‌ തീപിടിച്ചത്‌ .ഉടന്‍ തന്നെ രോഗികളെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. ജനറേറ്റര്‍ റൂം പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രധാന കെട്ടിടത്തിന്‌ സമീപത്ത്‌ തന്നെയാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌.കോന്നി ,പത്തനംതിട്ട സേ്‌റ്റഷനുകളില്‍ നിന്നും ഫയര്‍ ഫോഴ്‌സും പോലീസും ഉടന്‍ തന്നെ സ്‌ഥലഞെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജനറേറ്റര്‍ റൂമില്‍ സേ്‌റ്റാക്ക്‌ ചെയ്‌തിരുന്ന ഡീസല്‍ പുറത്തേക്ക്‌ ഒഴുക്കിക്കളഞ്ഞു. നിലവില്‍ തീ പൂര്‍ണ്ണമായും അണച്ച്‌ കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും വിഛേദിക്കപ്പെട്ടു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്നിബാധക്ക്‌ കാരണമെന്നാണ്‌ പ്രാധമിക നിഗമനം.
ഇന്നലെ ഉച്ചക്ക്‌ മൂന്ന്‌ മണിയൊടെയാണ്‌ കോന്നി മെഡിക്കല്‍ കോളെജിലെ ജനറേറ്റര്‍ റൂമില്‍ അഗ്നിബാധ ഉണ്ടായത്‌. തീ ആളി പടര്‍ന്നതോടെ മുകള്‍ നിലകളിലേക്ക്‌ പുക വ്യാപിക്കുകയും രോഗികളും കൂട്ടിരിപ്പ്‌ കാരും പരിഭ്രാന്തരാകുകയും ചെയ്‌തു.
ഉടന്‍ തന്നെ കോന്നിയില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സിന്റെ രണ്ട്‌ യുണിറ്റുകളും, പത്തനംതിട്ടയില്‍ നിന്ന്‌ ഒരു യൂണിറ്റും സ്‌ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും രോഗികളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കുകയും ചെയ്‌തു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജനറേറ്റര്‍ റൂമില്‍ സ്‌റ്റോക്ക്‌ ചെയ്‌തിരുന്ന ഡീസല്‍ ഫയര്‍ഫോഴ്‌സ് ഉദെ്യാഗസ്‌ഥര്‍ പുറത്തേക്ക്‌ ഒഴുക്കി കളഞ്ഞു.
3. 40 ഓടെ തീ ഏതാണ്ട്‌ പൂര്‍ണ്ണമായും അണച്ചു. ജനറേറ്റര്‍ റും പൂര്‍ണ്ണമായും കത്തിനശിച്ചു. മെഡിക്കല്‍ കോളേജിലേക്കുള്ള വൈദ്യുതി വിതരണവും വിഛേദിക്കപ്പെട്ടിട്ടുണ്ട്‌. ആശുപത്രിയുടെ മുകള്‍ നിലകളില്‍ നിറഞ്ഞു നില്‍ക്കുന്ന പുക പത്തനംതിട്ടയില്‍ നിന്നും ബ്ലോവര്‍ എത്തിച്ച്‌ പുറത്ത്‌ കളയുന്നുണ്ട്‌. ഇതിനായി ഏറെ ശ്രമത്തിലാണ്‌ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍. രോഗികളും കൂട്ടിരിപ്പ്‌ കാരും സുരക്ഷിതരാണ്‌ .

അപകടം കുറച്ചത്‌
വിദ്യാര്‍ഥികളുടെ
പ്രവര്‍ത്തനം

വിദ്യാര്‍ഥികള്‍ സേവന സന്നദ്ധരായി അപകടം ഒഴിവാക്കി.മെഡിക്കല്‍ കോളേജിലെ ജനറേറ്റര്‍ മുറിയില്‍ അഗ്നി ബാധ ഉണ്ടായ ഉടന്‍ തന്നെ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷാ പ്രവര്‍ത്തനത്തില്‍ എത്തിയത്‌ കൂടുതല്‍ അപകടം ഉണ്ടാകാതെയിരിക്കുന്നതിന്‌ കാരണമായി.തീ പിടിച്ചതോടെ കോളേജ്‌ കെട്ടിടങ്ങളിലും പുറത്തേക്കും പുക പടര്‍ന്നു.ഇത്‌ അത്യാഹിത വിഭാഗം വരെ എത്തും മുന്‍പേ ഇവിടെയുള്ള രോഗികളെ വീല്‍ ചെയറിലും മറ്റുമായി മാറ്റി.

സംവിധാനം മികച്ചതെന്ന
പ്രഖ്യാപനത്തിന്‌
പിന്നാലെ അഗ്നിബാധയും

ജില്ലയിലെ ആരോഗ്യ സംവിധാനം ഏറ്റവും മികച്ചതെന്ന്‌ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനം നടത്തി സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രഖ്യാപിച്ചു്‌ അധികം വൈകും മുന്‍പാണ്‌ കോന്നി മെഡിക്കല്‍ കോളേജില്‍ അഗ്നി ബാധ ഉണ്ടായത്‌.ആരോഗ്യ മേഖലയില്‍ കേരളം ലോക നിലവാരത്തില്‍ ആണെന്നും അപൂര്‍വമായി ഉണ്ടാകുന്ന പിഴവ്‌ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോന്നി മെഡിക്കല്‍ കോളേജ്‌ ഏറ്റവും ആധുനിക രീതിയിലാണ്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതെന്നും യു.ഡി.എഫ്‌ ഭരണകാലത്തു്‌ വെറും തൂണുകള്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും രാജു ഏബ്രഹാം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രി,പത്തനംതിട്ട ജനറല്‍ ആശുപത്രീ എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌. കാത്തു ലാബ്‌ പത്തനംതിട്ടയില്‍ വരുന്നതും മികച്ച നേട്ടമെന്നും അദ്ദേഹം പറഞ്ഞു.എല്‍.ഡി.എഫ്‌ വികസന ജാഥ വിശദീകരിക്കുന്നതിനിടയിലാണ്‌ രാജു ഏബ്രഹാം ഇക്കാര്യങ്ങള്‍ അറിയിച്ചത്‌.

അധികൃതരുടെ
അനാസ്‌ഥയും
കെടുകാര്യസ്‌ഥതയും: കോണ്‍ഗ്രസ്‌

കോന്നി: മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ ഉണ്ടായത്‌ അധികൃതരുടെ അനാസ്‌ഥയും കെടുകാര്യസ്‌ഥതയും മൂലമാണെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കുവാന്‍ ഉന്നതതല സംഘം രൂപീകരിക്കണമെന്നും ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
ഐ.സി.യുവിനോട്‌ ചേര്‍ന്ന ജനറേറ്റര്‍ റൂമിലാണ്‌ അഗ്നിബാധ ഉണ്ടായത്‌ എന്നത്‌ അത്യന്തം ഗൗരവതരമാണെന്നും തീ വ്യാപിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു എന്നും പ്രസിഡന്റ്‌ പ്ര?ഫ. സതീഷ്‌ കൊച്ചുപറമ്പില്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളേജില്‍ ഉണ്ടായ അഗ്നിബാധ ആവര്‍ത്തിക്കാതിരിക്കുവാനും രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സുരക്ഷിതിത്വം ഉറപ്പ്‌ വരുത്തുവിനും സത്വരവും ക്രീയാത്മകവുമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നിര്‍മാണത്തിലെ പോരായ്‌മ
അന്വേഷിക്കണം

കോന്നി: മെഡിക്കല്‍ കോളേജ്‌ നിര്‍മ്മാണത്തിലെ ക്രമക്കേടും പോരായ്‌മയുമാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.നിര്‍മ്മാണം നടക്കുന്ന സമയത്തു്‌ തന്നെ അപകടം ഉണ്ടാകാന്‍ കാരണം ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഇല്ലായ്‌മയാണ്‌ തെളിയിക്കുന്നതെന്ന്‌ ജില്ലാ പഞ്ചായത്തു്‌ സ്‌ഥിരം സമതി അധ്യക്ഷന്‍ എസ്‌.സന്തോഷ്‌ കുമാര്‍ പറഞ്ഞൂ. നിര്‍മ്മാണ പ്രവര്‍ത്തനത്തിനായുള്ള സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്‌ ജനറേറ്റര്‍ മുറിക്ക്‌ സമീപമാണ്‌.വാഹനം കടന്നു വരാനുള്ള സൗകര്യവും പരിമിതമാണ്‌. നിര്‍മ്മാണത്തിലെ പോരായ്‌മ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 05 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW