-->
കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വെജിറ്റോസ് കാര്‍ഷിക മേളയും സംരംഭക സമ്മേളനവും നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ പ്ര?ഫ. ഡോ. ജോര്‍ജ് കെ അലക്‌സ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വ്യത്യസ്‌തങ്ങളായ കാര്‍ഷിക വിഭവങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
ഗ്രീന്റാന്നി ഫാര്‍മാര്‍ പ്ര?ഡ്യൂസഴ്‌സ് കമ്പനി ലിമിറ്റഡ് സി. ഇ. ഒ ജോസഫ്, ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പര്‍ സഞ്‌ജയ് സുകുമാരന്‍ എന്നിവര്‍ സംരംഭക സംവാദത്തിനു നേതൃത്വം നല്‍കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി പന്ത്രണ്ടോളം സംരംഭകര്‍ അവരുടെ പ്രോഡക്‌ടുകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ അഞ്‌ജു വി ജലജ്, അസോസിയേഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ലിനി കെ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ബോട്ടണി വിഭാഗം അധ്യാപകരായ ഡോ. ലീന എബ്രഹാം, ഡോ. അഥീന എല്‍സ ജോണ്‍സ്, സുജി അന്ന വര്‍ഗിസ്, ഡോ .കെ കല , സി. എസ്.അഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.