Wednesday, March 11, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.07 AM

പന്നിശല്യത്തിന്‌ പരിഹാരവുമായി കുളനട ഗ്രാമപഞ്ചായത്ത്‌

പന്തളം: കുളനട ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിലും മറ്റ്‌ കാര്‍ഷിക മേഖലയിലും മനുഷ്യ ജീവനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യം നേരിടുന്നതിനുവേണ്ടി ഷൂട്ടര്‍മാരെ നിയോഗിച്ചു കൊണ്ടു പഞ്ചായത്ത്‌ ഉത്തരവിറക്കി.
കുളനട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പോള്‍ രാജന്റെ അധ്യക്ഷതയില്‍ കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്‌ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.
വാര്‍ഡ്‌ തലങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപീകരിച്ചു ഷൂട്ടര്‍മാരുടെ സഹായത്തോടെ പ്രദേശവാസികളെ കൂടി ഉള്‍പ്പെടുത്തിയാണ്‌ തീരുമാനം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത്‌.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സാവിത്രി ഭദ്രന്‍, വികസന കാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മത്തായി, വാര്‍ഡ്‌ മെമ്പര്‍മാര്‍, ഷൂട്ടര്‍മാര്‍ പാടശേഖര സമിതി അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കര്‍ഷകര്‍, പഞ്ചായത്ത്‌ സെക്രട്ടറി, കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആദ്യ ഘട്ടമായി ഉളനാട്‌ വള്ളിച്ചിറ പാടശേഖരത്തില്‍ കൊയ്യാറായ നെല്‍പ്പാടത്തു കൃഷി നശിപ്പിച്ച മൂന്ന്‌ കാട്ട്‌ പന്നികളെ ഇന്നലെ ഷൂട്ടര്‍മരെത്തി കൊന്നൊടുക്കി.
വാര്‍ഡ്‌ മെമ്പര്‍ ലാലമ്മ വര്‍ഗീസ്‌, പ്രസിഡന്റ്‌ പോള്‍ രാജന്‍,കര്‍ഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജഡം മറവ്‌ ചെയ്‌തു.
ഇത്തരത്തില്‍ എല്ലാ വാര്‍ഡുകളിലേക്കും കര്‍മ്മപരിപാടി വ്യാപിപ്പിച്ച്‌ ഫെബ്രുവരി മാസം അവസാനത്തോടെ എല്ലാ വാര്‍ഡുകളിലും കര്‍ഷക ജാഗ്രതാ സമിതികള്‍ കൂടാന്‍ ആണ്‌ പഞ്ചായത്ത്‌ തലത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്‌.

Ads by Google
Advertisement
Thursday 05 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW