-->
പന്തളം: പന്തളം നഗരസഭാ തീരുമാനമില്ലാതെ വ്യാജ തീരുമാനമുണ്ടാക്കി മൊബൈല്‍ എഫ്. എസ്. റ്റി.പി വാങ്ങിയതിലും അതിന്റെ ഉപയോഗക്രമത്തിലും വന്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് കണ്ടെത്തല്‍ വിജിലന്‍സ് അന്വേഷണം നടത്തണം.
കേന്ദ്ര അംഗീകൃത ഏജന്‍സിയില്‍ നിന്നോ മറ്റംഗീകൃത ഏജന്‍സികളില്‍ നിന്നോ ക്വട്ടേഷന്‍ വാങ്ങാതെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും ട്രീറ്റ്‌മെന്റ് പ്ലാന്റ് വാങ്ങാനെടുത്ത തീരുമാനത്തില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലില്‍ നിന്നു തന്നെ ഇതില്‍ വന്‍ അഴിമതി നടന്നു എന്ന് വ്യക്‌തമാക്കുന്നതാണ്.
മൊബൈല്‍ ട്രീറ്റ്‌മെന്റ് പ്രവര്‍ത്തനം നേരില്‍ കണ്ട് ബോധ്യപ്പെട്ടവര്‍ ഇത് പന്തളത്തിന് ഇപ്പോള്‍ പ്രായോഗികമല്ലെന്നു റിപ്പോര്‍ട്ടു ചെയ്‌തതനുസരിച്ച് പന്തളത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് വാങ്ങേണ്ടതില്ല എന്ന്‌കൗണ്‍സില്‍ തീരുമാനിച്ചിരുന്നു എങ്കിലും തീരുമാനം അട്ടിമറിച്ച് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി 47 ലക്ഷം രൂപ ഒന്നിച്ചു കമ്പനിക്കു നല്‍കി പ്ലാന്റ് വാങ്ങി അഴിമതി നടത്തുകയായിരുന്നു, പ്ലാന്റിന്റെ ആനുവല്‍ മെയിന്റന്‍സ് രണ്ടു ലക്ഷത്തി പതിനായിരം രൂപ പ്രതിമാസംനല്‍കേണ്ടതുണ്ട്. നാലു മാസമായി ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ ലഭിച്ചത് മുപ്പത്തിയാറായിരം രൂപ മാത്രമാണ്.
ഈ വിവരവും ആഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ പോലെ ആനുവല്‍ മെയിന്റന്‍സ് വ്യാജകൗണ്‍സില്‍ തീരുമാനം ചമച്ചു അഞ്ചു വര്‍ഷത്തേക്ക് എഗ്രിമെന്റ് ചെയ്‌തിരിക്കുന്നു ഇതിലൂടെ വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
ഇത് പോലെ പട്ടികജാതി കുട്ടികള്‍ക്കു് നല്‍കാനായി വാങ്ങിയ ലാപ് ടോപ്പ് വിതരണത്തിലും ഗുണഭോക്‌തൃ ലിസ്‌റ്റിലില്ലാത്തവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
പന്തളം നഗരസഭയില്‍ കഴിഞ്ഞ 2020-25 കാലയളവില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നഗരസഭാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു
കൗണ്‍സിലര്‍മാരായ കെ.ആര്‍ വിജയകുമാര്‍. എ നൗഷാദ് റാവുത്തര്‍, പന്തളം മഹേഷ്, മനോജ് കുരമ്പാല ,കൈലാസം ഉണ്ണികൃഷ്‌ണന്‍ ,സുനിതാ വേണു, യാമിസേതു കുമാര്‍,ആനി ജോണ്‍, ബന്‍സി ബേബി.,സുനു സജു ,ഹസീന എന്നിവര്‍ പ്രസംഗിച്ചു.