-->
അടൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമീകരണത്തിലെ അപാകതമൂലം യാത്രക്കാര്‍ വലയുന്നു. സമയക്രമീകരണം മൂലം തിരുവനന്തപുരത്തേക്ക് രാവിലെ ബസുകള്‍ കുറവാണ്. രാവിലെ ആറര മണി മുതല്‍ എട്ടുവരെ ബസുകള്‍ ഇല്ലാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
അതേ സമയം പളനി, എറണാകുളം, മൂന്നാര്‍, കോട്ടയം ഭാഗത്തേക്ക് നിരവധി ബസുകളാണുള്ളത്. അതിനാല്‍ പല ബസുകളും തിരക്കില്ലാതെയാണ് ഓടുന്നത്. എന്നാല്‍ ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്തേക്ക് രാവിലെ പന്തളം, അടൂര്‍ സ്‌റ്റാന്റുകളില്‍ നിന്ന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഒന്നര മണിക്കൂറിന്റെ കാത്തിരിപ്പിനുശേഷം തിരുവനന്തപുരം ഭാഗത്തേക്ക് രണ്ട് ഫാസ്‌റ്റ് പാസഞ്ചര്‍ ബസുകളാണ് വരുന്നത്.ഇതില്‍ തിങ്ങിനിറഞ്ഞാണ് അടൂര്‍സ്‌റ്റാന്റില്‍ നിന്നും ആള് കയറുന്നത്. അതിനുശേഷം ഒരു സൂപ്പര്‍ഫാസ്‌റ്റ് ബസും എത്തും. പിന്നെ മുന്നോ നാലോ ബസുകള്‍ പോയാല്‍ വീണ്ടും എട്ടരയ്‌ക്ക് ശേഷം ബസില്ലാത്ത നീണ്ട ഇടവേളയാണ്. ഈ സമയം ഓഫീ സുകളിലും മറ്റും പോകേണ്ടവരുടെ വലിയ തിരക്കാണ് പന്തളം, അടൂര്‍, ഏനാത്ത് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്നത്.
സ്‌കൂള്‍ കുട്ടികളുടേയും തിരക്കേറെയായിട്ടും തിരുവനന്തപുരം ഭാഗ ത്തേക്കുള്ള ബസുകളുടെ കുറവ് ഒട്ടൊന്നുമല്ല യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
വെഞ്ഞാറമൂട് മേല്‍പ്പാലത്തിന്റെ പണികള്‍ നടക്കുന്നതിനാല്‍ ചുറ്റിക്കറങ്ങിയാണ് ബസുകള്‍ പോകുന്നത്. ഇത് മൂലവും യഥാസമയം ബസില്ലാത്തത് കാരണവും തിരുവനന്തപുരം സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ മറ്റ് സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ - സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യസമയം ഓഫീസില്‍ എത്താന്‍ കഴിയുന്നില്ല.കൂടാതെ തലസ്‌ഥാനത്തെ വിവിധ ഓഫീസുകളില്‍ പല ആവിശ്യങ്ങള്‍ക്കായി പോകുന്നവരും ബുദ്ധിമുട്ടുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്.ഐ.റ്റി മറ്റ് സ്വകാര്യ ആശുപത്രികളില്‍ പോകണ്ടവരു ടെ നല്ല തിരക്കും സ്‌റ്റാന്റില്‍ അനുഭവപ്പെടുന്നുണ്ട്.
വെഞ്ഞാറമ്മൂട് മേല്‍പ്പാലത്തിന്റെ പണി മൂലം ബസുകള്‍ വഴിതിരിച്ച് വിടുന്നതിനാല്‍ തിരുവനന്തപുരത്തെത്താന്‍ മുക്കാല്‍മണിക്കൂര്‍ അധിക സമയവും വേണ്ടിവരുന്നുണ്ട്.
രാവിലത്തെ റോഡിലെ ഗതാഗത കുരുക്കും കൂടിയായാല്‍ വൈകിയെത്തുന്നത് മൂലം പകുതി ദിവസത്തെ ലീവ് എടുക്കേണ്ട സ്‌ഥിതിയാണ്. ഇതു കാരണം പുലര്‍ച്ചെ നാലിനും അഞ്ചിനുമൊക്കെയാത്ര തിരിക്കേണ്ട സ്‌ഥിതിയാണ്.
ഗ്രാമപ്രദേശങ്ങളില്‍ നിന്ന് പ്രധാന ടൗണിലേക്ക് പുലര്‍ച്ചെ ബസില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്റിലെത്താന്‍ ആള്‍ക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്.കൊട്ടാരയ്‌ക്കര ടൗണൊന്ന് കടന്ന് കിട്ടണമെങ്കില്‍ ഏറെ നേരം സിഗ്നലില്‍ കിടക്കേണ്ടതായി വരും.
ഇവിടെ സ്‌റ്റാന്റിലേക്ക് തിരിയുന്നതിനും സ്‌റ്റാന്റില്‍ കയറിയ ശേഷം എം.സി റോഡിലേക്ക് കടക്കുന്നതിനും ടൗണിലെ ഒരു ട്രാഫിക്ക് സിഗ്നല്‍ പോയിന്റില്‍ തന്നെ രണ്ട് നേരം കിടക്കേണ്ടി വരും. ഇവിടെ സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര മൂലം ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്റില്‍ നി ന്നും റോഡിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏറെ നേരം കാത്തു കിടക്കേണ്ടിയും വരുന്നുണ്ട്. സമയക്രമീകരണ ത്തിലെ അപകാതമൂലം രാവിലെ എറണാകുളം, കോ ട്ടയം റൂട്ടുകളിലേക്ക് ആദ്യംവരുന്ന ബസുകള്‍ക്ക് പുറകെ വരിവരിയായി വരുന്ന ബസുകള്‍ കാലിയായി ഓടുന്നത് കെ.എസ്.ആര്‍.ടി.സി ക്ക് സാമ്പത്തിക നഷ്‌ടത്തിനും ഇടയാക്കും.