Wednesday, March 11, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.07 AM

ആലുംപാറ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവവും ഭാഗവത സപ്‌താഹ യജ്‌ഞവും

പത്തനംതിട്ട: ആലുംപാറ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ ആറ്‌ മുതല്‍ പതിനഞ്ച്‌ വരെ ശിവരാത്രി മഹോത്സവം നടക്കും. ഇന്ന്‌ സമാരംഭസഭ തന്ത്രി അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്‌ ഉദ്‌ഘാടനം ചെയ്യും.
ക്ഷേത്ര മേല്‍ശാന്തി ബിപിന്‍ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി ,യജ്‌ഞാചാരൃന്‍ ദിലീപ്‌ വാസവന്‍, തുടങ്ങിയവരുടെ എന്നിവര്‍ ഭാഗവതസപ്‌താഹ ജ്‌ഞാന യജ്‌ഞത്തിന്‌ തുടക്കംകുറിക്കും. യജ്‌ഞസമാപനവും മഹാശിവരാത്രി മഹോത്സവവും പന്തളം കൊട്ടാരംരാജപ്രതിനിധി പുണര്‍തം തിരുനാള്‍ നാരായണ വര്‍മ്മ ഭദ്രദീപ പ്രകാശനം നടത്തി ഉദ്‌ഘാടനം നിര്‍വ്വഹിക്കും .
പതിമൂന്നിന്‌ രാവിലെ ഒന്‍പത്‌ പതിനഞ്ചിന്‌ കൊടിയേറ്റും പതിനഞ്ചിന്‌ രാത്രി പതിനൊന്ന്‌ മഹാശിവരാത്രി പൂജയും നടക്കുമെന്ന്‌ ഭരണസമിതി പ്രസിഡന്റ്‌ സുരേഷ്‌ മംഗലത്ത്‌ , സെക്രട്ടറി സുരേഷ്‌കുമാര്‍ കേശവപുരം , ട്രഷറര്‍ വിലാസിനി വിജയന്‍, ജനറല്‍ കണ്‍വീനര്‍ അജി കെ അമൃതം, കണ്‍വീനര്‍മാരായ പുരുഷോത്തമന്‍നായര്‍, ഹരിരാജ്‌, ജാനകി തങ്കപ്പന്‍ എന്നിവര്‍ അറിയിച്ചു,

Ads by Google
Advertisement
Thursday 05 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW