-->
തലയോലപ്പറമ്പ്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ യു.ഡി.എഫ് ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്‌മയായ യു.ഡി.ടി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 30 തൊഴിലാളി സംരക്ഷണ നിയമങ്ങള്‍ റദ്ദാക്കി കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായ നാല് ലേബര്‍ കോഡുകളാക്കിയതും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള നിയമ ഭേദഗതിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ തലത്തില്‍ പന്ത്രണ്ടോളം തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
പണിമുടക്കിനായി കമ്പനികളിലും പൊതുമേഖല സ്‌ഥാപനങ്ങളിലും തൊഴില്‍ മേഖലകളിലും പണിമുടക്ക് നോട്ടീസ് നല്‍കാനും 11ന് വൈകിട്ട് പഞ്ചായത്തുതലത്തില്‍ പന്തംകൊളുത്തി പ്രകടനവും 12ന് രാവിലെ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനവും നടത്താനും യോഗം തീരുമാനിച്ചു. ഐ.എന്‍.ടി.യു.സി സംസ്‌ഥാന സെക്രട്ടറി പി.വി. പ്രസാദ് യോഗം ഉദ്‌ഘാടനം ചെയ്‌തു.
റീജണല്‍ പ്രസിഡന്റ് അഡ്വ പി.വി സുരേന്ദ്രന്റെ അധക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.ടി.യു സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഷാജി കാട്ടിക്കുന്ന്, ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വി.ടി ജെയിംസ്, എം.ആര്‍ ഷാജി, ജോര്‍ജ് വര്‍ഗീസ്, കെ.വി ചിത്രാംഗതന്‍, കുര്യാക്കോസ് തോട്ടത്തില്‍, സി.ജി ബിനു, മോഹന്‍ കെ.തോട്ടുപുറം, ഷാനവാസ്, സി.എ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.