-->
വെച്ചൂര്‍: കൈപ്പുഴയാറില്‍ പോള നിറഞ്ഞത് ജലഗതാഗതം തടസപ്പെടുന്നു. ഗതാഗത സൗകര്യമില്ലാതെ ഒറ്റപ്പെട്ട വെച്ചൂര്‍ പഞ്ചായത്തിലെ മഞ്ചാടിക്കരി ഭാഗത്തെ ജനങ്ങള്‍ ജലാശയത്തിന്റെ മറുകര കടക്കുന്നത് തോണിയുടെ സഹായത്തിലാണ്. വെച്ചൂര്‍ പഞ്ചായത്തിലെആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട മഞ്ചാടിക്കരിയില്‍ 33 കുടുംബങ്ങളിലായി 100ഓളം ആളുകളാണ് താമസിക്കുന്നത്.
കൈപ്പുഴ ആറിനാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കടത്ത് മാത്രമാണ് മറ്റ് പ്രദേശങ്ങളിലേക്ക് കടക്കുന്നതിനുള്ള ഒരേ ഒരു മാര്‍ഗം. കൈപ്പുഴ ആറില്‍ കനത്തതോതില്‍ പോളപായല്‍ നിറഞ്ഞതോടെ കയറില്‍ ബന്ധിച്ചിരിക്കുന്ന തോണി വലിച്ചടുപ്പിക്കാന്‍ പ്രദേശവാസികള്‍ ഏറെ പണിപ്പെടുന്നു. വിദ്യാര്‍ഥികളടക്കമുള്ള പ്രദേശവാസികളുട ദുരിതത്തിന് അറുതി വരുത്താന്‍ പോളപായല്‍നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.