-->
കോട്ടയം: എറണാകുളത്തു നടന്ന കേരള സയന്‍സ് കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായി പാമ്പാടി ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ്.
കേരള ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ് എസ്.ആര്‍.ഐ.ബി.എസ്. നാഷണല്‍ സയന്‍സ് എക്‌സ്പോ വിഭാഗത്തില്‍ രണ്ടാമത്തെ മികച്ച എക്‌സിബിഷന്‍ സ്‌റ്റാള്‍ അവാര്‍ഡ് എസ്.ആര്‍.ഐ.ബി.എസ് നേടി.വാന്‍ ഡി ഗ്രാഫ് ജനറേറ്റര്‍, മാ?െവ് ട്രെയിന്‍ മോഡല്‍, ക്വാണ്ടം കമ്പ്യൂട്ടര്‍ മോഡല്‍ എന്നിങ്ങനെയുള്ള ശാസ്‌ത്ര കൗതുകങ്ങളും വിവിധ പരീക്ഷണങ്ങളും സ്‌റ്റാളില്‍ ഒരുക്കിയിരുന്നു. എസ്.ആര്‍.ഐ.ബി.എസ്.കോളജ് കണക്‌ട് പദ്ധതിയിലൂടെ സി.എം.എസ് കോളേജ്, ബി.സി.എം കോളജ്, ബേസിലിയസ് കോളജ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്‌റ്റാള്‍ ഒരുക്കിയത്.സയന്റിസ്‌റ്റ് ഡെലിഗേറ്റ് വിഭാഗത്തില്‍ ഗണിതശാസ്‌ത്രത്തിലും ഭൗതികശാസ്‌ത്രത്തിലും മികച്ച ഓറല്‍ പ്രസന്റേഷന്‍ പുരസ്‌കാരങ്ങളും സ്‌ഥാപനത്തിലെ ഗവേഷകര്‍ക്ക് ലഭിച്ചു.
ഗണിതശാസ്‌ത്ര വിഭാഗത്തില്‍ ഡോ. എം.എം. ശ്രീജിത്തും ഭൗതികശാസ്‌ത്ര വിഭാഗത്തില്‍ ഡോ. കെ. അര്‍ജുനുമാണ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ വെച്ചായിരുന്നു 38ാ-മത് കേരള സയന്‍സ് കോണ്‍ഗ്രസ് നടന്നത്.