Thursday, March 12, 2026 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.06 AM

ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്‌റ്റില്‍

പുതുപ്പള്ളി: ബാര്‍ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്‌റ്റില്‍. പുതുപ്പളളി ചെമ്മരപ്പളളി ഭാഗത്ത്‌ ഇഞ്ചകാട്ടുകുന്നേല്‍ വീട്ടില്‍ എസ്‌. ജോഷ്വ (22) നെ പുതുപ്പളളിയില്‍ ഉളള വീട്ടില്‍ നിന്നാണ്‌ അറസ്‌റ്റു ചെയ്‌തത്‌.
ജനുവരി 29ന്‌ വൈകിട്ട്‌ പുതുപ്പള്ളി കൈതേപ്പാലം ഭാഗത്ത്‌ ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ്‌ ഗ്രൗണ്ട ഭാഗത്തു വെച്ച്‌ ബാറിലെ സ്‌റ്റാഫുകളെ ചീത്തവിളിച്ചു ബഹളം വയ്‌ക്കുന്ന സമയം ചോദ്യം ചെയ്‌ത ജീവനക്കാരനെ ഒന്നു മുതല്‍ അഞ്ചുവരെ പ്രതികള്‍ ചേര്‍ന്നു ദേഹോപദ്രവം ഏല്‍പ്പിക്കുകയും ബിയര്‍ കുപ്പി കൊണ്ട്‌ മുഖത്തിനടിച്ചു മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ കോട്ടയം ഈസ്‌റ്റ് പോലീസ്‌ കേസെടുത്തു അന്വേഷണം നടത്തിവരവേയാണ്‌ അറസ്‌റ്റ്.
പ്രതി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കോട്ടയം ഈസ്‌റ്റ് പോലീസ്‌ സ്‌റ്റേഷന്‍ റൗഡി ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ആളാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം നടന്നുവരുന്നു.

Ads by Google
Advertisement
Thursday 05 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW