-->
തൃക്കൊടിത്താനം : രണ്ടു കിലോ കഞ്ചാവുമായി യുവതി പോലീസിന്റെ പിടിയില്‍.
തൃക്കൊടിത്താനം അമരഭാഗത്ത് എറണാകുളം സ്വദേശിയുടെ ഉടമസ്‌ഥതയില്‍ ഉള്ള വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന തൃക്കൊടിത്താനം കോട്ടമുറി, കല്ലുങ്കല്‍ വീട്ടില്‍ അമ്പിളി സുന്ദര്‍ (46) ആണു രണ്ടു കിലോയോളം കഞ്ചാവുമായി ജില്ലാ പോലീസ് മേധാവിയുടെ ഡെന്‍സാഫ് ടീമും തൃക്കൊടിത്താനം പോലീസും ചേര്‍ന്ന് അറസ്‌റ്റു ചെയ്‌തത്. പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ സ്‌ത്രീയോടൊപ്പം ഉണ്ടായിരുന്നയാള്‍ വീട്ടില്‍നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ചങ്ങനാശേരി ഡെപ്യൂട്ടി സൂപ്രണ്ട് അഷാദ്, തൃക്കൊടിത്താനം ഇന്‍സ്‌പെക്‌ടര്‍ പ്രശാന്ത് കുമാര്‍ കെ.ആര്‍ എന്നിവരുടെ നേതൃത്യത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ജിജി ലൂക്കോസ്, ശ്രീകുമാര്‍, പോലീസ് ഉദ്യോഗസ്‌ഥരായ ആന്റണി, ജോര്‍ജ്, ശ്രീകുമാര്‍, സജിത, മണികണ്‌ഠന്‍ ഡെന്‍സാഫ് അംഗങ്ങളായ പ്രവീണ്‍ പി. നായര്‍, വിഷ്‌ണു വിജയദാസ്, അരുണ്‍, എം. ശ്രീജിത്ത്, ഷൈന്‍ തമ്പി, ആര്‍. രാഗേഷ് , കെ.ആര്‍. ബൈജു, ശ്രീരാജ് നായര്‍, വിമല്‍ ബി. നായര്‍, കെ.എസ്. ബിപിന്‍ ജോസ്, സാജന്‍ തോമസ്, അഭിലാഷ്, കെ.എസ് സ്‌മിതേഷ് , ജിതിന്‍ ബാബു, അനൂപ് എന്നിവര്‍ ചേര്‍ന്നു നടത്തിയ ആസൂത്രിതമായ നീക്കത്തിലാണു അമ്പിളി സുന്ദര്‍ പിടിയിലായത്. കഞ്ചാവ് വില്‍പന സംബന്ധച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്ന കുറച്ചു നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നതായി ചങ്ങനാശേരി ഡെപ്യൂട്ടി സൂപ്രണ്ട് അഷാദ് അറിയിച്ചു.