Friday, March 13, 2026 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.04 AM

ജില്ലാ ആസ്‌ഥാനമേഖലയില്‍ കാട്ടുതീ പടര്‍ന്ന്‌ ലക്ഷങ്ങളുടെ നഷ്‌ടം

uploads/news/2026/02/824035/3.jpg

ചെറുതോണി: വേനല്‍ കടുത്തതോടെ ജില്ലാ ആസ്‌ഥാനമേഖലയില്‍ കൃഷിതോട്ടങ്ങളിലം മലമുകളിലും വ്യാപകമായ രീതിയില്‍ കാട്ടു തീ പടര്‍ന്ന്‌ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്‌ടമുണ്ടായി. ഇന്നലെ ജില്ലാ ആസ്‌ഥാനത്ത്‌ വാഴത്തോപ്പില്‍ മൂന്ന്‌ സ്‌ഥലത്തും വിമലഗിരി ശാസ്‌താംപാറയില്‍ ഒരു സ്‌ഥലത്തും കൃഷി ഭൂമിയില്‍ കാട്ടുതീയുണ്ടായി.
ഇടുക്കിയില്‍ നിന്നും കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്‌സെ ത്തിയാണ്‌ തീ അണച്ചത്‌. പല സ്‌ഥലങ്ങളിലായി പത്ത്‌ ഏക്കറോളം കൃഷി സ്‌ഥലം കത്തി നശിച്ചു.
അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ വാഴത്തോപ്പ്‌ പള്ളിക്കവലക്കും തടിയമ്പാടിനും ഇടയിലാണ്‌ ഇന്നലെ ആദ്യം തീപടര്‍ന്നത്‌. റോഡിന്‌ മുകള്‍ഭാഗത്തെ തരിശ്‌ ഭൂമിക്ക്‌ പുറമേ ഒരേക്കറിലധികം കൃഷി ഭൂമിയും അഗ്നിക്കിരയായി. റോഡിലൂടെ പോയ ബൈക്ക്‌ യാത്രികന്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ ഇടുക്കിയില്‍ നിന്നും അഗ്നിശമനസേന വിഭാഗം എത്തി തീയണച്ചത്‌.
ഇതേത്തുടര്‍ന്ന്‌ ഏറെ സമയം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. വഴിയാത്രക്കാര്‍ ആരോ സിഗരറ്റ്‌ കുറ്റി എറിഞ്ഞതാവാം തീപിടിത്തത്തിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

Ads by Google
Advertisement
Thursday 05 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW