Friday, March 13, 2026 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

സി.പി.എം. ജില്ലാഘടകം നടത്തിയ പരാമര്‍ശങ്ങള്‍ അപഹാസ്യമായെന്ന്‌

കുഞ്ചിത്തണ്ണി: ഹിന്ദു ഐക്യവേദി ഉടുമ്പഞ്ചോല താലൂക്ക്‌ കമ്മിറ്റിയുടെ ആരോപണങ്ങള്‍ക്കെതിരെ സി.പി.എം ജില്ലാ ഘടകം നടത്തിയ പരാമര്‍ശങ്ങള്‍ അപഹാസ്യമായെന്ന്‌ ഐക്യവേദി ഉടുമ്പഞ്ചോല താലൂക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ എ.വി.രാജന്‍.
രാജാക്കാടു കാരനല്ലാത്തയാള്‍ രാജാക്കാട്‌ പഞ്ചായത്തിലെ അഴിമതിക്കെതിരെ രംഗത്തു വന്നതിനെപ്പറ്റിയാണ്‌ സി.പി.എം ജില്ലാ നേതാക്കള്‍ പ്രതികരിച്ചത്‌. അഴിമതി ഉദ്യോഗസ്‌ഥരുടെ മേല്‍ കെട്ടിവെയ്‌ക്കാനാണ്‌ സി.പി.എം നേതാക്കള്‍ ശ്രമിച്ചത്‌. ഹിന്ദു ഐക്യവേദി ഉടുമ്പഞ്ചോല പഞ്ചായത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഈര്‍ക്കിലി പ്രസ്‌ഥാനമല്ലെന്നും അഖിലേന്ത്യാ തലത്തില്‍ വേരോട്ടമുള്ള ഒരു പ്രസ്‌ഥാനമാണെന്നും നേതാക്കള്‍ പറഞ്ഞു. ഐക്യ വേദി ഉടുമ്പഞ്ചോല താലൂക്ക്‌ കമ്മിറ്റിയെന്നത്‌ രാജാക്കാട്‌, രാജകുമാരി തുടങ്ങിയ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ്‌. ഇവരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ രാജാക്കാട്‌ ഗ്രാമ പഞ്ചായത്തിന്റെ മുന്‍ ഭരണ സമിതിയുടെ കാലത്തുണ്ടായ അഴിമതിയെപ്പറ്റി വിവരാവകാശ നിയമപ്രകാരം എവി.രാജന്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ വിരുദ്ധമായ മറുപടിയാണ്‌ ലഭിച്ചത്‌. ഇതിന്റെ വെളിച്ചത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടിയല്ലാത്ത ഹിന്ദു ഐക്യവേദിയെ സ്‌നേഹിക്കുന്ന പഞ്ചായത്തിലുണ്ടായിരുന്ന അന്നത്തെ ചില ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടേയും അടിസ്‌ഥാനത്തിലാണ്‌ വിജിലന്‍സിന്‌ രേഖാമൂലം പരാതിസമര്‍പ്പിച്ചത്‌. എന്നാല്‍ രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ സ്വാധീനത്താല്‍ ഒരന്വേഷണവും നടത്തുന്നതിന്‌ വിജിലന്‍സ്‌ വകുപ്പ്‌ തയാറായില്ല. അതിനെ തുടര്‍ ന്നാണ്‌ ഒരു പൗരന്റെ അവകാശമെന്ന നിലയില്‍ നീതിക്കു വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്‌. എന്റെ പരാതി ശരിയാണെന്ന്‌ ഹൈക്കോടതിക്ക്‌ ബോധ്യം വന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണത്തിനും നടപടിക്കും കോടതി ഉത്തരവിട്ടത്‌. ഇതൊന്നും മനസിലാക്കാതെ രാജാക്കാട്‌ കാരനല്ലാത്തയാള്‍ പറയുന്നത്‌ എന്ന പരാമര്‍ശം ബാലിശമായിപ്പോയെന്ന്‌ ഹിന്ദു ഐക്യവേദി പറഞ്ഞു.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW