Friday, March 13, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

'പ്രളയത്തില്‍ വീടും ഭൂമിയും നശിച്ച വീട്ടമ്മയ്‌ക്ക് നഷ്‌ടപരിഹാരം ആറാഴ്‌ചയ്‌ക്കുള്ളില്‍ അനുവദിക്കണം'

ഇടുക്കി: 2018 ലെ പ്രളയത്തില്‍ ഭൂമിയും വീടും നശിച്ചുപോയ വീട്ടമ്മയ്‌ക്ക് 10 ലക്ഷത്തിന്റെ ധനസഹായം ആറാഴ്‌ചക്കുള്ളില്‍ അനുവദിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌. ഇടുക്കി കീരിതോട്‌ സ്വദേശിനി തങ്കമ്മ തങ്കപ്പന്‌ 10 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടര്‍ 2025 ഡിസംബര്‍ 18 ന്‌ ദുരന്തനിവാരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ നല്‍കിയ ശുപാര്‍ശ അനുവദിക്കണമെന്നാണ്‌ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. തുക പരാതിക്കാരിക്ക്‌ നല്‍കിയ ശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
തുക ലഭ്യമായാല്‍ മാത്രമേ പരാതിക്കാരിക്ക്‌ സുരക്ഷിത മേഖലയില്‍ താമസ സൗകര്യം ഒരുക്കാന്‍ കഴിയുകയുള്ളുവെന്നും ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരിയുടെയും കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ യൊരുക്കേണ്ടത്‌ അത്യാവശ്യമാണെന്നും അതിന്‌ കാലതാമസം വരുത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്‌ടറെ നേരില്‍ കേട്ട ശേഷമാണ്‌ കമ്മീഷന്‍ ഉത്തരവ്‌ പാസാക്കിയത്‌. പരാതിക്കാരിയെ നിലവില്‍ താമസിക്കുന്ന സ്‌ഥലത്ത്‌ തുടര്‍ന്നും താമസിപ്പിക്കാന്‍ കഴിയില്ലെന്ന്‌ ഡപ്യൂട്ടി കലക്‌ടര്‍ കമ്മിഷനെ അറിയിച്ചു. തന്റെ വീട്‌ സുരക്ഷിത താമസത്തിന്‌ പര്യാപ്‌തമല്ലെന്നും താന്‍ വാടകവീട്ടിലാണ്‌ താമസിക്കുന്നതെന്നും കലക്‌ടര്‍ നിര്‍ദേശിച്ച ധനസഹായം ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി അറിയിച്ചു.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW