Friday, March 13, 2026 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

1977ന്‌ മുമ്പ്‌ ഭൂമി കൈവശം വച്ചവര്‍ക്ക്‌ പട്ടയം നല്‍കും: മന്ത്രി റോഷി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കേന്ദ്ര പരിസ്‌ഥിതി-വന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഭൂമിയില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ലാന്‍ഡ്‌ റവന്യൂ കമ്മിഷണര്‍ക്കും ജില്ലാ കലക്‌ടര്‍ക്കും റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. 1977 ജനുവരി 1-ന്‌ മുന്‍പ്‌ വനഭൂമി കൈവശം വെച്ചിരുന്നവര്‍ക്ക്‌ പട്ടയം നല്‍കുന്നതിനുള്ള പ്രത്യേക ചട്ടങ്ങള്‍ പ്രകാരമുള്ള അപേക്ഷകളിന്മേല്‍ പട്ടയം നല്‍കുന്നതിനായി നടപടി സ്വീകരിക്കുന്നതിന്‌ സര്‍ക്കാര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കി. 1995 ലെ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കത്തു പ്രകാരം സി.എച്ച്‌.ആറില്‍ നിന്നും റിസര്‍വ്‌ ഫോറസ്‌റ്റില്‍ നിന്നും ഒഴിവാക്കി കിട്ടിയ 28,588 ഹെക്‌ടര്‍ സ്‌ഥലത്തില്‍ പട്ടയം നല്‍കാതെ കിടക്കുന്ന ശേഷിക്കുന്ന വസ്‌തുവിന്‌ പട്ടയം നല്‍കുന്നതിനു വേണ്ടിയാണ്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.
സുപ്രീം കോടതി 2024 ഒക്‌ടോബറില്‍ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക്‌ വിധേയമായിട്ടാകും പട്ടയം വിതരണം ചെയ്യേണ്ടത്‌. 1993 ലെ പ്രത്യേക ചട്ടങ്ങളുടെ ഭരണഘടനാ സാധുത 2009 ലെ സുപ്രീം കോടതി വിധി പ്രകാരം ശരിവച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ സുപ്രീം കോടതി പരിഗണയിലുള്ള കേസുകള്‍ ഈ പട്ടയ വിതരണത്തെ ബാധിക്കുകയില്ല എന്നാണ്‌ സര്‍ക്കാര്‍ വിലയിരുത്തുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പട്ടയ വിതരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്‌. ഇടുക്കിയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായ ഭൂപ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ്‌ റവന്യൂ വകുപ്പിന്റെ ഈ നീക്കമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമിക്ക്‌മേല്‍ നിയമപരമായ അധികാരം ഉറപ്പാക്കുക എന്നതാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW