Friday, March 13, 2026 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

ചപ്പുചവറുകള്‍ക്കും ഉണങ്ങിയ മരത്തിനും തീപിടിച്ചു

മൂലമറ്റം: പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിന്‌ എതിര്‍വശം ചപ്പുചവറുകള്‍ക്ക്‌ തീപിടിച്ചു. ബുധനാഴ്‌ച രാത്രി ഏഴുമണിയോടെയാണ്‌ സംഭവം. ബാര്‍ബര്‍ ഷോപ്പിന്‌ പിന്നില്‍ വേസ്‌റ്റിന്‌ തീ ഇട്ടപ്പോള്‍ അത്‌ സമീപത്തുള്ള ഉണങ്ങിയ പുല്ലുകളിലേക്കും അതോടൊ പ്പം കെ. എസ്‌.ഇ. ബിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ ഉണക്കമരത്തിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‌ തീ കെടുത്താന്‍ നോക്കിയെങ്കിലും സാധിക്കാത്ത തിനെത്തുടര്‍ന്ന്‌ അഗ്നിരക്ഷാസേനയില്‍ വിവരം അറിയിച്ചു.
ഉടന്‍തന്നെ മൂലമറ്റത്ത്‌ നിന്നും സ്‌ഥലത്തെത്തിയ സേന പതിനഞ്ച്‌ മിനിറ്റോളം പരിശ്രമിച്ച്‌ തീ അണയ്‌ക്കുക യായിരുന്നു. കൂടാതെ തീ പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപപ്രദേശങ്ങള്‍ നനച്ചു കൊടുക്കുകയും ചെയ്‌തു. ഈ ദിവസം മാത്രം വ്യത്യസ്‌ത സംഭവങ്ങളിലായി നാല്‌ സ്‌ഥലങ്ങളിലാണ്‌ തീപിടുത്തം ഉണ്ടായത്‌. സീനിയര്‍ ഫയര്‍ __ റെസ്‌ക്യു ഓഫീസര്‍ ജിന്‍സ്‌ മാത്യുവിന്റെ നേതൃത്വത്തില്‍ ജിബി പി വരമ്പനാട്ട്‌, കെ സന്ദീപ്‌, ജെയിംസ്‌ തോമസ്‌, സതീഷ്‌ കുമാര്‍, എം.ടി എന്നിവര്‍ ചേര്‍ന്നാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW