-->
ചേര്‍ത്തല: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എന്‍.എച്ച്. പ്രോജക്‌ട് ഡയറക്‌ടറുടെ നേതൃത്വത്തിലൂള്ള ഉന്നതതല സംഘം ചേര്‍ത്തലയില്‍ വിശദമായ പരിശോധന നടത്തി. എക്‌സറേ കവലയില്‍നിന്ന് തുടങ്ങിയ പരിശോധന റെയില്‍വേ സ്‌റ്റേഷനു മുന്‍ഭാഗം വരെ നീണ്ടു.
പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവേശനം തടസപെടുന്ന സാഹചര്യത്തില്‍ ഇവിടെ ഫ്‌ലൈഓവറും പോലീസ് സ്‌റ്റേഷന് സമീപം മിനി അണ്ടര്‍ പാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച്. ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ പാത പ്രോജക്‌ട് ഡയറക്‌ടര്‍ പ്രദീപും സംഘവും പ്രദേശം സന്ദര്‍ശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയത്. യാത്രാദുരിതം രൂക്ഷമായ ഭാഗങ്ങളില്‍ പുനര്‍ക്രമീകര ണത്തിനായി പുതിയ പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കി ഉന്നതാധികാര സമിതിയില്‍ ചര്‍ച്ചചെയ്‌ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ദീപിക ജങ്‌ഷനില്‍ പുതിയ എന്‍ട്രി എക്‌സിറ്റ് പോയിന്റ് അനുവദിക്കുമെന്നും ഇവിടെ നിര്‍മാണ ജോലിക്കിടെ അടഞ്ഞുപോയ കാന വൃത്തിയാക്കി സിമന്റു ചെയ്‌തു ജലനിര്‍ഗമനം ഉറപ്പാക്കുമെന്നും നിര്‍മാണപുരോഗതി വിലയിരുത്താന്‍ വീണ്ടുമെത്തുമെന്നും ഡയറക്‌ടര്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഷമ്മി ജോസഫ്, ശിവന്‍ പിള്ള, ബിജു കോയിക്കര, ടോമി പോളയില്‍, സാബു വര്‍ഗീസ് തുടങ്ങിയവര്‍ ആവശ്യങ്ങള്‍ വിശദീകരിച്ചു.