-->
എടത്വാ: കാലംതെറ്റിയ മഴയും വരണ്ടുണങ്ങിയ കാലാവസ്‌ഥയും കുട്ടനാട്ടിലെ ജനജീവിതം ദുസഹമാക്കിയിട്ടും ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതി ഇന്നും ചുവപ്പ് നാടയില്‍.
പദ്ധതി ആസൂത്രണം ചെയ്‌തതില്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയം കുട്ടനാട്ടുകാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുന്നു. പ്രധാന നദികളായ പമ്പ, അച്ചന്‍കോവില്‍, മണിമല ആറ്റിലും നദികളുടെ കൈവഴികളിലും ചെളിയും എക്കലും മാലിന്യവും അടിഞ്ഞ് ജലക്ഷാമവും ഗതാഗതമാര്‍ഗവും അടഞ്ഞ നിലയിലാണ്.
ഗ്രാമീണ മേഖലയില്‍ കുടിവെള്ളത്തിനായി സ്വകാര്യ ആര്‍.ഒ പ്ലാന്റുകളെ ആശ്രയിക്കേണ്ടി വരുന്നു. പല സര്‍വീസ് ബോട്ടുകളുടെ യാത്രയും തടസപ്പെടുന്ന സ്‌ഥിതിയാണ്. 2018-ലെ പ്രളയത്തിന് മുഖ്യകാരണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി യതിന്റെ അടിസ്‌ഥാനത്തില്‍ പ്രളയാനന്തരം കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു.
പ്രളയാനന്തരം അവതരിപ്പിച്ച സംസ്‌ഥാന ബജറ്റില്‍ തോട്ടപ്പള്ളി സ്‌പില്‍വേ ലീഡിങ് ചാനല്‍, എ.സി കനാല്‍ ഉള്‍പ്പടെ പ്രധാന നദികളിലേയും തോടുകളിലേയും ആഴംകൂട്ടല്‍ പദ്ധതിക്ക് രണ്ടാം കുട്ടനാട് പാക്കേജില്‍ ഫണ്ട് വകകൊള്ളിച്ചു.
തുടക്കത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ക്രമേണ നിലച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോ പാലന്‍ കഴിഞ്ഞ ബജറ്റില്‍ കുട്ടനാട്ടിലെ നദീ സംരക്ഷണത്തിനോ ആഴംകൂട്ടല്‍ പദ്ധതിക്കോ പ്രത്യേക പാക്കേജോ ഫണ്ടോ ഉള്‍പ്പെടുത്തിയിരുന്നില്ല.
മഴക്കാലത്ത് കിഴക്കന്‍ വെള്ളം ഒഴുകി പോകുന്ന പാണ്ടി പുത്തനാറിന്റെ ഇരു കരകളും പുല്ലും കടകലും വളര്‍ന്ന് ഒഴുക്ക് തടസപ്പെട്ട് കിടക്കുകയാണ്. പ്രധാന നദികളുടെ കൈത്തോടുകളുടെ അവസ്‌ഥയും വ്യത്യസ്‌തമല്ല.
ഒട്ടുമിക്ക തോടുകളിലും പുല്ലും കടകലും വളര്‍ന്ന് ജല ലഭ്യതയേയും ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. എ.സി റോഡ് സംരക്ഷണത്തിന് കോടികള്‍ ചെലവഴിച്ച് റോഡ് ഉയര്‍ത്തുമ്പോഴും എ.സി കനാല്‍ ആഴം കൂട്ടല്‍ പദ്ധതിക്ക് മെല്ലപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രാദേശിക തോടുകളുടെ അവസ്‌ഥ ഇതിലും പരിതാപകരമാണ്.
മിക്ക തോടുകളും പോളയും എക്കലും മാലിന്യവും അടിഞ്ഞ് നികന്നുതുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക ഇടത്തോടുകള്‍ ഇല്ലാതായി തീര്‍ന്നു.
മഴക്കാലത്ത് കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ കഴിയാത്തതും സംഭരണ ശേഷിയേക്കാള്‍ ഒഴുകിയെത്തുന്ന വെള്ളം കൂടുന്നതുമാണ് കുട്ടനാട്ടില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നദികളും തോടുകളും ആഴം കൂട്ടിയാല്‍ വെള്ളപ്പൊക്കം ഒരുപരിധി വരെ തടഞ്ഞു നിര്‍ത്താനും കൃഷിയെ സംരക്ഷിക്കാനും കഴിയും.ആഴംകൂട്ടല്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കിയാല്‍ ജലക്ഷാമത്തേയും വെള്ളപ്പൊക്കത്തേയും അതിജീവി