Thursday, March 12, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

അപ്പര്‍ കുട്ടനാട്ടില്‍ ഹെലിഡ്രോണ്‍ ഉപയോഗിച്ച്‌ കീടനാശിനി തളിക്കല്‍ ആരംഭിച്ചു

uploads/news/2026/02/824023/1.jpg

എടത്വാ: തൊഴിലാളി ക്ഷാമം രൂക്ഷമായ കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസം പകര്‍ന്ന്‌ ഹെലി ഡ്രോണ്‍ ഉപയോഗിച്ച്‌ കീട - കളനാശിനി തളിക്കല്‍ ആരംഭിച്ചു. അപ്പര്‍ കുട്ടനാട്ടിലെ മുപ്പായിക്കേരി മുട്ടുംപാട്‌ പാടശേഖരത്തിലാണ്‌ ഹെലി ഡ്രോണ്‍ ഉപയോഗിച്ച്‌ മരുന്നു തളിക്കല്‍ ആരംഭിച്ചത്‌.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സാമ്പത്തിക ലാഭം, സമയലാഭം നെല്‍ച്ചെടികള്‍ ചവുട്ടി നശിപ്പിക്കുന്നത്‌ വഴിയുള്ള നഷ്‌ടം എന്നിവ ഇല്ലാതാകും. ഹെലി ഡ്രോണിന്‌ പത്ത്‌ ലിറ്റര്‍ വഹിക്കാനുള്ള ക്ഷമതയുണ്ട്‌. ഒരു ഏക്കര്‍ കൃഷിയ്‌ക്ക് പത്ത്‌ ലിറ്ററാണ്‌ ഹെലി ഡ്രോണിലൂടെ ആവശ്യമായി വരുന്നത്‌.
കളനാശിനികളുമായി ഡ്രോണ്‍ പറന്നുയര്‍ന്നാല്‍ ഒരേക്കര്‍ കീടനാശിനി തളിയ്‌ക്കുന്നതിന്‌ മൂന്നുമുതല്‍ അഞ്ച്‌ മിനിറ്റ്‌ വരെയാണ്‌ ആവശ്യമായി വരുന്ന സമയം. ഒരു മണിക്കൂര്‍ കൊണ്ട്‌ പത്ത്‌ ഏക്കറിലധികം കളനാശിനികള്‍ തളിക്കാന്‍ കഴിയുന്നത്‌ കര്‍ഷകരെ സംബന്ധിച്ച്‌ വന്‍ സമയലാഭമാണ്‌ ലഭിക്കുന്നത്‌.
ഒരേക്കര്‍ കീട -കളനാശിനികള്‍ പ്രയോഗിക്കുന്നതിന്‌ 600 രൂപയാണ്‌ വാടക. മരുന്ന്‌ തളിയ്‌ക്കുന്നതിനുള്ള കൃഷിയിടത്തിന്റെ അതിരുകള്‍ ഹെലി ഡ്രോണ്‍ റിമോട്ടില്‍ ക്രമീകരിച്ചാല്‍ ഒരേ അളവില്‍ കൃത്യമായ സ്‌ഥലങ്ങളില്‍ നിരതെറ്റാതെ ഉപയോഗം നടക്കും. ബാറ്ററി വഴിയാണ്‌ ഇവയുടെ പ്രവര്‍ത്തനം.
ഒന്നിലധികം ബാറ്ററികളും അവ റീ ചാര്‍ജ്‌ ചെയ്യുന്നതിന്‌ ജനറേറ്റര്‍ സംവിധാനവുമൊക്കെയായി വാഹനത്തിലാണ്‌ സംഘം എത്തുന്നത്‌. ഒരു പ്രദേശത്ത്‌ എത്തി ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ചുരുങ്ങിയത്‌ 20 ഏക്കര്‍ കൃഷിയിടമെങ്കിലും ഉണ്ടായിരിക്കണമെന്നാണ്‌ വ്യവസ്‌ഥ. പത്ത്‌ ഏക്കറില്‍ തൊഴിലാളികളെ ഉപയോഗിച്ച്‌ മരുന്നടിയ്‌ക്കണമെങ്കില്‍ മൂന്ന്‌ തൊഴിലാളികള്‍ ചുരുങ്ങിയത്‌ രണ്ട്‌ ദിവസമെങ്കിലും എടുക്കും. ഏക്കറിന്‌ 1100 രൂപയാണ്‌ മരുന്ന്‌ തളിയ്‌ക്കുന്നതിനുള്ള കൂലിയുള്ളത്‌. ഏക്കറിന്‌ 500 രൂപ എന്ന നിലയില്‍ കൃഷിച്ചെലവ്‌ ഇതു വഴി കുറയ്‌ക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറയുന്നു.
മാത്രമല്ല ഓരോ പാടശേഖരങ്ങളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണെന്നിരിക്കെ നാമമാത്ര തൊഴിലാളികളെ മാത്രമാണ്‌ കൃഷിപ്പണിക്ക്‌ ലഭിക്കുന്നത്‌. ഇതിനൊരു പരിഹാരമാണ്‌ ഹെലി ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന്‌ തളിക്കല്‍.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW