Friday, March 13, 2026 Last Updated 39 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

അമ്പലപ്പുഴയുടെ ആസ്‌ഥാനം തകര്‍ക്കരുത്‌: എ.ആര്‍. കണ്ണന്‍

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ ആസ്‌ഥാനമായി നിലകൊള്ളുന്ന കച്ചേരിമുക്കില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ വരുന്നതിനെ ഏവരും സ്വാഗതം ചെയ്യുന്നതായും എന്നാല്‍ നിര്‍മ്മാണം സംബന്ധിച്ച വ്യക്‌തത വരുത്താതെ നിലവിലെ ഓഫീസുകള്‍ പൊളിക്കാനും ആയത്‌ മറ്റിടങ്ങളിലേക്ക്‌ മാറ്റിസ്‌ഥാപിക്കാന്‍ നോക്കുന്നതും ആശാവഹമല്ലെന്ന്‌ ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ എസ്‌.ആര്‍.ഒ (സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌) ഭാഗമായ ജനകീയ സമിതിയില്‍ അധ്യക്ഷത വഹിക്കുകയിരുന്നു ജില്ലാ പഞ്ചായത്ത്‌ അംഗം.
അമ്പലപ്പുഴ കച്ചേരിമുക്കില്‍ രാജഭരണ കാലംമുതല്‍ നിലകൊള്ളുന്ന വിവിധ കെട്ടിടങ്ങളിലാണ്‌ സര്‍ക്കാര്‍ ഓഫീസുകള്‍ പലതും പ്രവര്‍ത്തനം നടത്തുന്നത്‌.
ഇതില്‍ പോലീസ്‌ സ്‌റ്റേഷനും കൃഷിഓഫീസും ഒഴികെ കോടതിയും, സബ്‌ ട്രഷറിയും സബ്‌ രജിസ്‌ട്രാര്‍ ഓഫീസും എ.പി.പി ഓഫീസും വില്ലേജ്‌ ഓഫീസും ലേബര്‍ ഓഫീസ്‌ ഉള്‍പ്പടെയുള്ള ഓഫീസുകളും സ്‌ഥലപരിമിതികള്‍മൂലം മാറിനില്‍ക്കുന്ന മറ്റ്‌ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും ഒരു കുടക്കീഴില്‍ എത്തിക്കണമെന്നത്‌ പതിറ്റാണ്ടുകളായി അമ്പലപ്പുഴയിലെ ജനത ആഗ്രഹിക്കുന്ന പൊതുകാര്യമാണ്‌. മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കി അമ്പലപ്പുഴയുടെ മുഖഛായ മാറ്റുവാനെന്ന പേരില്‍ വ്യക്‌തമായ ആസൂത്രണമില്ലാതെയും ആവശ്യമായ തുക വകയിരുത്താതെയും പുതിയ കെട്ടിടത്തിന്റെ രൂപരേഖ ചര്‍ച്ചചെയ്‌ത് എത്രകാലംകൊണ്ട്‌ പൂര്‍ത്തിയാക്കുമെന്ന്‌ ഉത്തരവാദി ത്തപ്പെട്ടവര്‍ രേഖാമൂലം അറിയിക്കാതെയും അമ്പലപ്പുഴ കച്ചേരിമുക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റാനുള്ള നീക്കം ആപല്‍ക്കരമാണെന്നും എ.ആര്‍. കണ്ണന്‍ പറഞ്ഞു.
മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നത്‌ സംബന്ധിച്ച്‌ ത്രിതല പഞ്ചായത്ത്‌ സംവിധാനങ്ങള്‍ക്ക്‌ മുന്നിലും ജനപ്രതിനിധികളോടും ജില്ലാ ഭരണകൂടം കൃത്യമായ പ്ലാന്‍ അവതരിപ്പിക്കണമെന്നും കണ്ണന്‍ ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പഞ്ചായത്തംഗം സിനിയ ഷിഹാബ്‌, വി. ദില്‍ജിത്ത്‌, ജനകീയ സമിതി കണ്‍വീനര്‍ അമ്പലപ്പുഴ സബ്‌ രജിസ്‌ട്രാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW