Thursday, March 12, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ നീളുന്നു; തലവടി ഗ്രാമപഞ്ചായത്തില്‍ ഭരണപ്രതിസന്ധി

എടത്വാ: സി.പി.എം-ബി.ജെ.പി. കൂട്ടുകെട്ടാരോപിച്ചു സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗങ്ങള്‍ പുറത്തായതോടെ തലവടി ഗ്രാമപഞ്ചായത്തില്‍ ഭരണ പ്രതിസന്ധി.
രാജിവച്ച ഒഴിവില്‍ പുതിയ അംഗങ്ങളെ കണ്ടെത്താന്‍ കഴിയാതെ സ്‌റ്റാന്റിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ നീളുന്നു. തലവടി പഞ്ചായത്തില്‍ സ്‌റ്റാന്റിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സി.പി.എം - ബി.ജെ.പി. കൂട്ടുകെട്ട്‌ ആരോപിച്ച്‌ യു.ഡി.എഫ്‌ രംഗത്ത്‌ വന്നിരുന്നു. ഇതേ തുടര്‍ന്ന്‌ വികസനം, ധനകാര്യം, ആരോഗ്യം എന്നീ സ്‌റ്റാന്റിങ്‌ കമ്മിറ്റിയില്‍ നിന്ന്‌ സി.പി.എം. അംഗങ്ങള്‍ രാജിവെച്ചിരുന്നു.
ക്ഷേമകാര്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ഒഴികെയുള്ള കമ്മിറ്റിയില്‍ നിന്ന്‌ അംഗങ്ങള്‍ പുറത്തായതോടെ വീണ്ടും വിളിച്ച സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ അലസി പിരിഞ്ഞു.
ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ നടക്കാത്തതിനാല്‍ പഞ്ചായത്തില്‍ ബജറ്റ്‌ പാസാക്കാനോ തയാറാക്കാനോ കഴിഞ്ഞിട്ടില്ല. സംസ്‌ഥാന തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവില്‍ വരാനിരിക്കെ അതിനു മുന്‍പ്‌ പ്രതിസന്ധി പരിഹരിക്കാനും സാധ്യതയില്ലെന്നാണ്‌ സൂചന.
ഇത്‌ ഭരണ പ്രതിസന്ധിക്ക്‌ കാരണമായി തീരും. ബജറ്റ്‌ യഥാസമയം പാസാക്കിയില്ലെങ്കില്‍ ഭരണ സമിതിയെ പിരിച്ചുവിടാനും അധികാരമുണ്ട്‌.
ധനകാര്യം മാത്രമല്ല വികസന, ആരോഗ്യമേഖലയിലും പ്രതിസന്ധിയുണ്ട്‌. മഴക്കാല പൂര്‍വ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും പ്രാദേശിക വികസന പ്രവര്‍ത്തനവും താളം തെറ്റും. ഇത്‌ പൊതുജനങ്ങളില്‍ പഞ്ചായത്തിനെതിരെ കടുത്ത അമര്‍ഷം സൃഷ്‌ടി ക്കാനും സാധ്യതയുണ്ട്‌. എല്‍.ഡി.എഫ്‌ ഭരിച്ചിരുന്ന പഞ്ചായത്തില്‍ വികസന മുരടിപ്പ്‌ ചൂണ്ടിക്കാട്ടിയാണ്‌ യു.ഡി.എഫ്‌ അധികാരം പിടിച്ചത്‌. എന്നാല്‍ വ്യക്‌തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല.
സ്‌റ്റാന്റിങ്‌ കമ്മിറ്റിയില്‍ നിന്ന്‌ രാജിവച്ച പഞ്ചായത്ത്‌ അംഗങ്ങളെ സി.പി.എം നേതൃത്വം ഇടപെട്ട്‌ പാര്‍ട്ടിയുടെ ഔദ്യോഗിക ചുമതലയില്‍നിന്ന്‌ മാറ്റി നിര്‍ത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW