Saturday, March 14, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

എല്‍.ഡി.എഫ്‌. വികസന മുന്നേറ്റ ജാഥ ഏഴ്‌, എട്ട്‌ തീയതികളില്‍ ജില്ലയില്‍

ആലപ്പുഴ: എല്‍.ഡി.എഫ്‌ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഏഴ്‌, എട്ട്‌ തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന ജാഥയുടെ മാനേജര്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.സ്വരാജാണ്‌. സി.എസ്‌ സുജാത (സി.പി.എം), പി. വസന്തം (സി.പി.ഐ), വി.ടി. ജോസഫ്‌ (കേരള കോണ്‍ഗ്രസ്‌ എം), കെ.വി ബാലസുബ്രഹ്‌മണ്യന്‍ (ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍), പി.കെ രാജന്‍ (എന്‍.സി.പി), യുജിന്‍ മൊറേലി (ആര്‍.ജെ.ഡി), ഉഴമലക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ്‌ എസ്‌), എ. ഷാജു (കേരള കോണ്‍ഗ്രസ്‌ ബി), ജോര്‍ജ്‌ അഗസ്‌ത്യന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌), സി.പി അന്‍വര്‍ സാദത്ത്‌ (ഐ.എന്‍.എല്‍), ജോണി ചെറുവുപറമ്പില്‍ (കേരള കോണ്‍ഗ്രസ്‌ സ്‌കറിയ)എന്നിവരാണ്‌ ജാഥാ അംഗങ്ങള്‍. ഏഴിന്‌ രാവിലെ 10ന്‌ അരൂര്‍ മണ്ഡലം (തൈക്കാട്ടുശേരി മാക്കേകടവ്‌), മൂന്നിന്‌ ചേര്‍ത്തല (സെന്റ്‌ മൈക്കിള്‍സ്‌ കോളജ്‌ ഓഡിറ്റോറിയം), നാലിന്‌ കുട്ടനാട്‌ മങ്കൊമ്പ്‌, അഞ്ചിന്‌ ആലപ്പുഴ (മഹേശ്വരി ഗ്രൗണ്ട്‌) എന്നീ കേന്ദ്രങ്ങളിലും എട്ടിന്‌ രാവിലെ
പത്തിന്‌ ഹരിപ്പാട്‌ (കാവല്‍ ഓഡിറ്റോറിയം ഗ്രൗണ്ട്‌), മൂന്നിന്‌ കായംകുളം (എല്‍മക്‌സ് ഗ്രൗണ്ട്‌ ), നാലിന്‌ മാവേലിക്കര (പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്റ്‌ ), അഞ്ചിന്‌ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട്‌ ജങ്‌ഷന്‍ സമീപം(ഗിരിദീപം ഓഡിറ്റോറിയം ഏതിര്‍വശം) എന്നീ കേന്ദ്രങ്ങളിലും സ്വീകരണം നല്‍കും.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW