Thursday, March 12, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക്‌ പീഡനം: യുവാവ്‌ അറസ്‌റ്റില്‍

മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കന്യാകുമാരി സ്വദേശി അജി(35)നെയാണ്‌ പോക്‌സോ വകുപ്പ്‌ ചുമത്തി അറസ്‌റ്റ് ചെയ്‌തത്‌.
17 വയസുകാരിയായ വിദ്യാര്‍ഥിനിയില്‍ ഭാവ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ്‌ കുട്ടിയും സഹോദരിയും പീഡനത്തിന്‌ ഇരയായ വിവരങ്ങള്‍ പറഞ്ഞത്‌. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌.
ഇന്‍സ്‌പെക്‌ടര്‍ ഡി. രജീഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ വിഷ്‌ണു അജയ്‌, ബൈജു. ജി, വിജയകുമാര്‍, എ.എസ്‌.ഐ റിയാസ്‌, സി .പി.ഒ വിനീത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ചെങ്ങന്നൂര്‍ ഫസ്‌റ്റ് ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW