Thursday, March 12, 2026 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.03 AM

മുല്ലയ്‌ക്കല്‍ സ്‌ട്രീറ്റ്‌ പൈതൃക നഗര പദ്ധതിയെ ആലപ്പുഴ നഗരസഭ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ബി.ജെ.പി.

ആലപ്പുഴ: മുല്ലയ്‌ക്കല്‍ സ്‌ട്രീറ്റ്‌ പൈതൃക നഗര പദ്ധതിയില്‍പ്പെടുത്തി സംസ്‌ഥാന സര്‍ക്കാര്‍ രണ്ട്‌ കോടി രൂപ അനുവദിച്ചിട്ടും അതിനെ അട്ടിമറിച്ച്‌ ചിലരെ സന്തോഷിപ്പിച്ച്‌ തെരുവ്‌ കച്ചവട ലോബിക്ക്‌ തീറെഴുത്താനുള്ള ആലപ്പുഴ നഗരസഭയുടെ നീക്കം പിന്‍വലിക്കണമെന്ന്‌ ബി.ജെ.പി. സോണല്‍ സെക്രട്ടറി ജി. വിനോദ്‌കുമാര്‍.
നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ നിരവധി സ്‌കൂളുകളും ജില്ലാ കോടതി അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളും ക്ഷേത്രങ്ങളുമുള്ള മുല്ലയ്‌ക്കല്‍ സീറോ ജങ്‌ഷന്‍ മുതല്‍ ഉഡുപ്പി ക്ഷേത്രം വരെയുള്ള ഭാഗത്ത്‌ തെരുവ്‌ കച്ചവടം പൂര്‍ണമായും ഉപേക്ഷിക്കണമെന്നും അര്‍ഹതയുള്ളവരെ മറ്റു സ്‌ഥലങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാടകയും സര്‍ക്കാരിന്‌ നികുതിയും നല്‍കി കച്ചവടം നടത്തുന്ന മുല്ലയ്‌ക്കല്‍ തെരുവിലെ കച്ചവടക്കാരേയും നഗരസഭയുടെ ഈ നീക്കം ബാധിക്കും. തെരുവുകച്ചവടക്കാരില്‍ നിന്നും വാടക ഈടാക്കി വൈദ്യുതി അടക്കം നല്‍കി തിരക്കേറിയ തെരുവുകള്‍ കൈയേറാന്‍ ചില ലോബികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നത്‌ കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തെയും ചില കൗണ്‍സിലര്‍മാരാണെന്നും ഇതിനെതിരെ ബി.ജെ. പി ശക്‌തമായി രംഗത്ത്‌ വരുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Thursday 05 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW