Wednesday, March 11, 2026 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.38 AM

കാട്ടാനകള്‍ തൂക്കുവേലി നശിപ്പിച്ചു; നട്ടം തിരിഞ്ഞ്‌ കര്‍ഷകര്‍

uploads/news/2026/02/824001/4.jpg

ബത്തേരി: വടക്കനാട്‌ വള്ളുവാടി മേഖലയില്‍ 34 കിലോമീറ്റര്‍ നീളുന്ന വനാതിര്‍ത്തിയില്‍ സ്‌ഥാപിച്ചു വരുന്ന തൂക്കുവേലി കമ്മിഷന്‍ ചെയ്യും മുന്‍പേ കാട്ടാനകള്‍ നശിപ്പിച്ചു തുടങ്ങി. വള്ളുവാടി, കല്ലൂര്‍കുന്ന്‌, വടക്കനാട്‌, പള്ളിവയല്‍ എന്നിവിടങ്ങളില്‍ പലയിടത്തായാണ്‌ കാട്ടാനകള്‍ വേലി തകര്‍ത്തെറിഞ്ഞത്‌. കിലോമീറ്ററിന്‌ ഏതാണ്ട്‌ 10 ലക്ഷം രൂപ ചെലവിലാണ്‌ വടക്കനാട്‌, വള്ളുവാടി ഗ്രാമത്തിനു ചുറ്റും തൂക്കുവേലി നിര്‍മിച്ചു വരുന്നത്‌.
മൂന്നുമാസം മുന്‍പു തുടങ്ങിയ പ്രവൃത്തി അവസാന ഘട്ടത്തിലാണ്‌. ക്രാഷ്‌ ഗാര്‍ഡ്‌ ഫെന്‍സിങ്ങോ, കന്‍മതിലോ, റെയില്‍പാള വേലിയോ ആയിരുന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ അതെല്ലാം മാറ്റി തൂക്കുവേലിയാക്കിയതില്‍ ഗ്രാമവാസികള്‍ എതിര്‍പ്പിലായിരിക്കുകയാണ്‌.വടക്കനാട്‌, വള്ളുവാടി മേഖലയിലെ വന്യമൃഗശല്യം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ 2019ല്‍ ദിവസങ്ങളോളം നടത്തിയ നിരാഹാര സമരത്തിനൊടുവില്‍ മന്ത്രിതല തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ വിശദമായ പദ്ധതി രേഖ തയാറാക്കുകയും കന്‍മതിലും റെയില്‍പാള വേലിയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു.
30 കിലോമീറ്റര്‍ ദൂരത്തില്‍ കന്‍മതിലും 4.4. കിലോമീറ്ററില്‍ റെയില്‍പാളവേലിയുമായിരുന്നു നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ കന്‍മതില്‍ പ്രായോഗികമല്ലെന്നും റെയില്‍പാള വേലി ആക്കാമെന്നും പിന്നീട്‌ നിര്‍ദേശമുണ്ടായി.ഒടുവില്‍ മാങ്കുളം മോഡല്‍ ക്രാഷ്‌ ഗാര്‍ഡ്‌ ഫെന്‍സിങ്‌ തീരുമാനിക്കപ്പെട്ടു. പൈലറ്റ്‌ പദ്ധതിക്കായി ആറുകോടിയോളം രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ വരെ പൂര്‍ത്തിയായതുമാണ്‌. എന്നാല്‍ എന്‍.ഐ.ടിയുടെ റിപ്പോര്‍ട്ടു പ്രകാരം പദ്ധതി പ്രായോഗികമല്ലെന്നും പിന്‍മാറുകയാണെന്നും വനംവകുപ്പ്‌ അറിയിച്ചു. അതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടും സംഘടിച്ചു.
ഒടുവില്‍ തൂക്കുവേലി സ്‌ഥാപിക്കാന്‍ തീരുമാനമാവുകയായിരുന്നു. വണ്ടിക്കടവിലും ആറളത്തും തൂക്കുവേലികള്‍ കാട്ടാന തകര്‍ത്തത്‌ ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായിരുന്നില്ല. നാലുമാസം മുന്‍പ്‌ തൂക്കുവേലികള്‍ സ്‌ഥാപിച്ചു തുടങ്ങി. ഈ തൂക്കുവേലികളാണ്‌ കാട്ടാനകള്‍ നശിപ്പിക്കുന്നത്‌. ആദ്യമൊക്കെ തൂക്കുവേലിക്കു മുകളിലേക്ക്‌ മരം മുറിച്ചിട്ടായിരുന്നു തകര്‍ത്തിരുന്നതെങ്കില്‍ ഇപ്പോള്‍ വേലിയുടെ ഇരുമ്പു കാലുകള്‍ കാട്ടാന ചവിട്ടി മറിച്ചിടുകയാണ്‌ ചെയ്യുന്നത്‌.
പണയമ്പത്തു നിന്ന്‌ തുടങ്ങിയ വേലി നിര്‍മാണം ഇപ്പോള്‍ ഏതാണ്ട്‌ 25 കിലോമീറ്ററോളം പിന്നിട്ടിട്ടുണ്ട്‌. വേലി തകര്‍ത്തതിനു പുറമെ കൃഷിയിടത്തിലെത്തിയ കാട്ടാന കാട്ടാച്ചിറ പൗലോസിന്റെ കാര്‍ഷികവിളകളും നശിപ്പിച്ചു. വന്യമൃഗശല്ല്യത്തിന്‌ ശാശ്വതമായ പരിഹാരം കാണണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

Ads by Google
Advertisement
Thursday 05 Feb 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW