Wednesday, March 11, 2026 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.38 AM

ചരിത്രത്താളുകളില്‍ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

uploads/news/2026/02/824000/3.jpg

ജീവിതത്തിന്റെ മുന്‍ നിരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക്‌ ഉയര്‍ത്തുന്ന പുല്‍പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്‌ഥാനത്തെ മറ്റു സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും മാതൃകയാവുകയാണ്‌.
പഠനത്തിനൊപ്പം തൊഴില്‍ നൈപുണ്യവുമെന്ന ആശയവുമായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചു വിവിധ തരത്തിലുള്ള തൊഴില്‍ പരിശീലങ്ങളും ഇവിടെ നല്‍കി വരുന്നുണ്ട്‌. അക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ്‌ ഇവരുടെ പച്ചക്കറി കൃഷിയും. സ്‌കൂളിന്‌ തൊട്ടുചേര്‍ന്നുള്ള ഒരേക്കര്‍ സ്‌ഥലം പാട്ടത്തിനെടുത്താണ്‌ വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷിയിറക്കിയത്‌. മണ്ണൊരുക്കി വിത്തുവിതച്ചു മണ്ണിനെ തൊട്ടറിഞ്ഞ്‌ ജീവിതത്തിന്‌ പുതിയ താളവും ലയവും പകരുകയാണീ കുഞ്ഞുങ്ങള്‍. സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെന്നതിലുപരിയായി ഏതൊരു സാധാരണ സ്‌കൂളിലെ കുട്ടികളെക്കാള്‍ ഒരു പിടി മുന്നിലാണിവരെന്നും. നാടനും മറുനാടനുമൊക്കെയായി 25ലേറെ ഇനം പച്ചക്കറികളാണ്‌ ഈ വിദ്യാര്‍ഥികള്‍ കൃഷിയിറക്കി തങ്ങളുടെ കഴിവ്‌ കാണിച്ചത്‌. കളപറിക്കലും, നനയ്‌ക്കലുമെല്ലാം ഇവര്‍ക്ക്‌ ഒരാവേശമായിരുന്നു. ഓരോ കുട്ടികളുടെയും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ്‌ അവര്‍ക്ക്‌ സഹായമാകുന്നവിധത്തിലായിരുന്നു കൃഷി പ്രവൃത്തികള്‍ അവരെ ഏല്‌പിച്ചത്‌. വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാത്തിനും സഹായവുമായി അധ്യാപകരും മറ്റുജീവനക്കാരും എപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു
ക്യാബേജ്‌, ക്യാരറ്റ്‌, ബീറ്റ്‌റൂട്ട്‌, ഉള്ളി, മുള്ളങ്കി, ചീര, വഴുതന, വാഴ, വിവിധ തരം പയറുകള്‍, ബീന്‍സ്‌, മത്തന്‍, കുമ്പളങ്ങ, പടവലം, പാവല്‍, ചോളം, കടുക്‌, മല്ലി, തക്കാളി, മുളക്‌ തുടങ്ങിയവയും കപ്പ, ചേന, ചേമ്പ്‌, മധുരക്കിഴങ്ങ്‌, കാച്ചില്‍, കൂര്‍ക്ക തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങളുമെല്ലാം ഇവിടുത്ത കൃഷിയിടത്തില്‍ തഴച്ചു വളരുന്നുണ്ട്‌. പൂര്‍ണമായും ജൈവവളങ്ങള്‍ ഉപയോഗിച്ച്‌ വിളയിക്കുന്ന പച്ചക്കറികള്‍ സ്‌കൂളിലെ കുട്ടികളുടെ ഭക്ഷണ ആവശ്യത്തിനായാണ്‌ ഉപയോഗിക്കുന്നത്‌. ബാക്കിയുള്ളവ പാവപ്പെട്ട കുട്ടികളുടെ വീടുകളിലേയ്‌ക്കും കൊടുത്തയക്കാറുണ്ട്‌. കൃഷി വകുപ്പിന്റെ സഹകരണങ്ങളോടെയാണ്‌ സ്‌കൂളിലെ പച്ചക്കറി കൃഷി. ' വകുപ്പില്‍ നിന്ന്‌ ലഭിച്ച വിത്തുകള്‍ക്ക്‌ പുറമേ മാര്‍ക്കറ്റില്‍നിന്നും അത്യുത്‌പാദന ശേഷിയുള്ള വിത്തുകളും വാങ്ങിയിരുന്നു. തുള്ളിനന സംവിധാനവും കൃഷിയിടത്തിലൊരുക്കിയിട്ടുണ്ട്‌. പച്ചക്കറി കൃഷിയിലേര്‍പ്പെട്ട കുട്ടികളില്‍ മാനസിക ഉല്ലാസവും കൂടുതല്‍ ഉണര്‍വും ലഭിക്കുന്നതായും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ്‌ പച്ചക്കറി കൃഷി ഉള്‍പ്പെടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തിവരുന്നത്‌. സ്‌കൂളിലെ 18 വയസ്സിന്‌ മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം പ്രത്യേകമായി നല്‍കുന്നതിന്റെ ഭാഗമായി നോട്ടുബുക്ക്‌ നിര്‍മാണത്തിലും പരിശീലനം നല്‍കുന്നുണ്ട്‌. നോട്ട്‌ ബുക്ക്‌ നിര്‍മാണ യൂണിറ്റിനു പുറമേ എല്‍ഇഡി ബള്‍ബ്‌, പേപ്പര്‍ ?ാസ്‌, ക്രാഫ്‌റ്റ് തുടങ്ങിയവ നിര്‍മിക്കുന്നതിലും വിദ്യാര്‍ഥികള്‍ക്ക്‌ പരിശീലനം നല്‍കിവരുന്നുണ്ട്‌. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക്‌ വരുമാനം നേടി സ്വന്തം കാലില്‍ നില്‍ക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴില്‍ പിന്തുണയാണ്‌ കൃപാലയ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കുന്നത്‌. ഭിന്നശേഷിക്കാരായ 141 കുട്ടികളാണ്‌ കൃപാലയ സ്‌കൂളില്‍ പഠിക്കാനെത്തുന്നത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ ആന്‍സീന , സിസ്‌റ്റര്‍ ആന്‍സ്‌ മരിയ, സിസ്‌റ്റര്‍ ജില്‍സ, സിസ്‌റ്റര്‍ ടെസ്സിന്‍, ടി.യു. ഷിബു തുടങ്ങി 18 ഓളം പേരാണ്‌ ഇവരുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ഇവര്‍ക്ക്‌ താങ്ങും തണലുമായുള്ളത്‌. ആരാധനാ സന്യാസിനി സമൂഹം മാനന്തവാടി പ്ര?വിന്‍ഷ്യന്റെ മേല്‍നോട്ടത്തിലാണീ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍. ഒപ്പം തന്നെ സമൂഹത്തിലെ മനുഷ്യസ്‌നേഹികളും കൈകോര്‍ക്കുന്നുണ്ട്‌.
ബാബു വി.ബി
പുല്‍പള്ളി

Ads by Google
Advertisement
Thursday 05 Feb 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW