-->
പുല്‍പള്ളി: വയനാട് റവന്യൂ ജില്ലാ ഐടിഇ കായിക മേളയില്‍ പുല്‍പള്ളി സി.കെ. രാഘവന്‍ മെമ്മോറിയല്‍ ഐ.ടി.ഇ. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ബത്തേരി വാലുമ്മല്‍ ഐ.ടി.ഇ ഗ്രൗണ്ടില്‍ നടന്ന കായിക മേളയ്‌ക്ക് വയനാട് ജില്ലയിലെ ഏഴ് ഐ.ടി. ഇ കളില്‍ നിന്നായി ഇരുന്നൂറ് അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഉദ്‌ഘാടന സമ്മേളനത്തില്‍ വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ശശീന്ദ്ര വ്യാസ് വി.എ. അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌ത ചടങ്ങില്‍ സെബാസ്‌റ്റ്യന്‍ കെ എം പ്രിന്‍സിപ്പാള്‍ ഡയറ്റ് ബത്തേരി, വി.ജി സുരേന്ദ്രനാഥ് ചെയര്‍മാന്‍ മീനാക്ഷി ചാരിറ്റബിള്‍ ട്രസ്‌റ്റ് പി.അയ്യൂബ് പി ടി എ പ്രസിഡന്റ് ബിനോജ് ടി. പ്രിന്‍സിപ്പാള്‍ വാലുമ്മല്‍ ഐ.ടി.ഇ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഷീജസതീഷ് മെമ്പര്‍ ജില്ലാ പഞ്ചായത്ത് ഒന്നാം സ്‌ഥാനം നേടിയ സി.കെ. ആര്‍ എം.ഐ .ടി. ഇ പുല്‍പ്പള്ളിയ്‌ക്കും രണ്ടാം സ്‌ഥാനം നേടിയ സെന്റ് ജോര്‍ജ്‌ജ് ഐ.ടി.ഇ. പുല്‍പ്പള്ളി എന്നിവര്‍ക്ക് സമ്മാനിച്ചു. സി.കെ. ആര്‍.എം. ഐ.ടി.ഇ യിലെ ആദര്‍ശ് പി. ദിലീപ് സെന്റ് ജോസഫ് ഐ.ടി. ഇ യിലെ റീന ചാക്കോ മേളയിലെ വ്യക്‌തിഗത ചാമ്പ്യന്മാരായി. മാര്‍ച്ച് പാസ്‌റ്റിലെ മികച്ച പ്രകടനത്തിനുള്ള ട്രോഫി വാലുമ്മല്‍ ഐ.ടി.ഇ കരസ്‌ഥമാക്കി.
ഡോ. സതീഷ് കുമാര്‍ വി. ഡയറ്റ് വയനാട് ഷൈന്‍ പി. ദേവസ്യ പ്രിന്‍സിപ്പാള്‍ സി.കെ. ആര്‍ എം. ഐ.ടി. ഇ ഡോ. ജെ.സുനില്‍ പ്രിന്‍സിപ്പാള്‍ സെന്റ് ജോര്‍ജ്‌ജ് ഐ.ടി.ഇ. നസിയ എ.എം പ്രിന്‍സിപ്പാള്‍ മാര്‍ ബസേലിയോസ് ഐ ടി. ഇ ബെന്നി കെ.ജെ പ്രിന്‍സിപ്പാള്‍ സെന്റ് ജോസഫ് ഐ.ടി.ഇ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. ചരിത്ര വിജയം കരസ്‌ഥമാക്കിയ സി.കെ.ആര്‍.എം. ഐ. ടി യിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌ഥാപനത്തില്‍ നടത്തിയ അനുമോദന യോഗത്തില്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ കെ.ആര്‍. ജയറാം പി.ടി.എ. പ്രസിഡന്റ് ചന്ദ്രന്‍ സി.വി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ്, ഐ.ടി.ഇ പ്രിന്‍സിപ്പാള്‍ ഷൈന്‍ പി. ദേവസ്യ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ വീണ ഇ.വി. തുടങ്ങിയവര്‍ അഭിനന്ദിച്ചു.