-->
ബത്തേരി: റോഡുകളില്‍ ഫസ്‌റ്റ് എയ്‌ഡ് ബോക്‌സുകള്‍ സ്‌ഥാപിച്ചു അപകടത്തില്‍പെടുന്നവര്‍ക്ക് പ്രാഥമിക ചികില്‍സക്ക് ആവശ്യമായ സാധന സാമഗ്രികള്‍ പൊതുനിരത്തുകളില്‍ സ്‌ഥാപിച്ച് പുതിയ റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങളുമായി വയനാട് റോഡ് സേഫ്‌റ്റി വളണ്ടിയേഴ്‌സ് ബത്തേരി ജ്യോതി ആശുപത്രിയുമായി സഹകരിച്ചാണ് ബത്തേരി കല്‍പ്പറ്റ ഹൈവേയില്‍ ഫസ്‌റ്റ് എയ്‌ഡ് ബോക്‌സുകള്‍ സ്‌ഥാപിച്ചത്.
അപകടം നടന്നാല്‍ വളണ്ടിയര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും വേഗത്തില്‍ പ്രാഥമിക ചികില്‍സ നല്‍കാന്‍ സാധിക്കുന്ന വിധമാണ് ബോക്‌സുകള്‍ സജ്‌ജീകരിച്ചിട്ടുള്ളത്. കൊളഗപ്പാറ ജംഗ്‌ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫസ്‌റ്റ് എയ്‌ഡ് ബോക്‌സിന്റെയും അപകടംപറ്റിയവരെ സുരക്ഷിതമായി വാഹനത്തില്‍ എത്തിക്കാനുള്ള സ്‌ട്രക്‌ച്ചറിന്റെയും ഉദ്‌ഘാടനം വയനാട് ആര്‍ടിഒയും, വയനാട് റോഡ് സേഫ്‌റ്റി വളണ്ടിയേഴ്‌സ് പ്രസിഡന്റുമായ പി.ആര്‍ സുമേഷ് ഉദ്‌ഘാടനം ചെയ്‌തു. റോഡ് സേഫ്‌റ്റി വളണ്ടിയര്‍ പി. കുഞ്ഞി മുഹമ്മദ് മേപ്പാടി സ്വാഗതം പറഞ്ഞു. നസീര്‍ പാലൊളിക്കല്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദീകരണം എന്‍ഫോഴ്‌സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറും വയനാട് റോഡ് സേഫ്‌റ്റി വളണ്ടിയേഴ് നോഡല്‍ ഓഫീസറുമായ സി.കെ അജില്‍ കുമാര്‍ നിര്‍വ്വഹിച്ചു. വയനാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറും റോഡ് സേഫ്‌റ്റി വളണ്ടിയേഴ്‌സ് മുന്‍ നോഡല്‍ ഓഫീസറുമായ ബിജുമോന്‍ എസ്.പി മുഖ്യപ്രഭാഷണം നടത്തി. വിനായക ആശുപത്രി മേധാവി ഡോ. മധുസുദനന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ ഷൈമ, ഡോ. രണ്‍ദീര്‍ കൃഷ്‌ണന്‍, ഡോ. ഓമന മധുസുദനന്‍, ഡോ. ഉമ രണ്‍ദീര്‍, ഡോ. ജിതേന്ദ്രനാഥ്, പിആര്‍ഒ ബിബിന്‍, റോഡ് സേഫ്‌റ്റി വളണ്ടിയര്‍മാരായ മനോജ് പനമരം, സുരേന്ദ്രന്‍, അബ്‌ദുസമദ്, റോഡ് സേഫ്‌റ്റി വളണ്ടിയേഴ്‌സ് ബത്തേരി താലൂക്ക് കോര്‍ഡിനേറ്റര്‍ സുരേഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.