-->
താനൂര്‍: ഹൈന്ദവ ഐക്യത്തിന്റെയും ധര്‍മ്മബോധത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കി താനൂര്‍ നഗര്‍ ഹിന്ദു ഏകതാ സംഗമം പൂപ്പരമ്പ് ക്ഷേത്രാങ്കണത്തില്‍ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം സാംസ്‌കാരിക നേതാവും ഹിന്ദു ഐകുവേദിയുടെ സംസ്‌ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ വത്സന്‍ തില്ലങ്കേരി നിര്‍വ്വഹിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും നമ്മുടെ സനാതന മൂല്യങ്ങളും ആചാരങ്ങളും വിട്ടുവീഴ്‌ചയില്ലാതെ കാത്തുസൂക്ഷിക്കാന്‍ ഹൈന്ദവ സമൂഹം ഒത്തൊരുമിക്കണമെന്നും ഭാരതീയ സംസ്‌കാരം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
കെ.സുഖതന്‍ അധ്യക്ഷനായി. ലിമാരാഘവന്‍ ശ്രീരാമചന്ദ്ര മിഷന്‍ അനുഗ്രഹഭാഷണം നടത്തി. ആധ്യാത്മികതയും സാമൂഹിക പ്രതിബദ്ധതയും എങ്ങനെ ഒത്തുപോകണം എന്നതിനെക്കുറിച്ച് വിശദീകരിച്ചു. വി.ബി.ബി. സംസ്‌ഥാന സമിതി അംഗം ടി.കെ. സുനില്‍കുമാര്‍, ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷേത്ര സമന്വയ സമ്മേളനം, ആചാര്യ വന്ദനം എന്നിവ ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് വിവിധ കലാമണ്ഡലങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി. സി.കെ. ശശസ്വാഗതവും കെ. ഉദയകുമാര്‍ നന്ദിയും പറഞ്ഞു,