-->
തിരൂരങ്ങാടി: തൃക്കുളം കരിപറമ്പ് ഋഷിപറമ്പത്ത് ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് കൊടിയേറി. തന്ത്രി അകത്തേകുന്നത്ത് മന കൃഷ്‌ണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി. ചടങ്ങില്‍ മാധവന്‍ നമ്പൂതിരി, സി.പി. സുധാകരന്‍, സി.പി. ഗോപി, സി.പി. ദാസന്‍, സി.പി. രഞ്‌ജിത്ത്, സി.പി. സൂരജ്, സി.പി. സുമേഷ്, സി.പി. രാകേഷ്, സി.പി. സുജേഷ്, സി.സി. ബൈജു പങ്കെടുത്തു. 10ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വെളിമുക്ക് രാമദാസും സംഘവും അവതരിപ്പിക്കുന്ന തായമ്പക, കലാപരിപാടികള്‍, അന്നദാനം, ഗ്രാമശ്രീ പഠനകേന്ദ്രം അവതരിപ്പിക്കുന്ന തെയ്യങ്ങള്‍ ഉണ്ടായിരിക്കും.