-->
താനൂര്‍: കോവിഡ് കാലത്തടക്കം താനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ എല്ലാം വര്‍ക്കുംജനകീയനായ താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദിന് കേരള സേ്‌റ്ററ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ താനൂര്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എം.പി. അഷറഫ് എന്നിവരെ അനുമോദിച്ചു.
താനൂര്‍ പ്രസ്സ് ക്ലമ്പില്‍ നടന്ന പരിപാടി നഗരസഭ ചേര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ല ജനറല്‍ സെക്രട്ടറി വി. അബ്‌ദുറഹിമാന്‍ അധ്യക്ഷനായി. ഡിവൈ.എസ്.പിക്കുള്ള ഉപഹാര സമര്‍പ്പണം നഗരസഭ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍ പേഴ്‌സണുള്ള ഉപഹാരങ്ങള്‍ സംഘാടന ഭാരവാഹികളും കൈമാറി. എം.പി. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. യാത്രയപ്പിന് ഡിവൈ.എസ്.പി. മറുപടി പ്രസംഗം നടത്തി. ഫ്രന്‍സ് സിദ്ദീഖ്, പി.കെ.എസ്. ബഷീര്‍, കാസിം സാഗര്‍, ബാദുഷ ബദുല്‍ പ്രസംഗിച്ചു. ജില്ല വൈസ് പ്രസിഡണ്ട് നാസര്‍ ഫൗസിയ സ്വാഗതവും എ.ഇ.സി. ദാസന്‍ നന്ദിയും പറഞ്ഞു.