Friday, March 13, 2026 Last Updated 34 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.38 AM

താനൂര്‍ ബ്ലോക്കില്‍ വിഷന്‍ 2030 പദ്ധതി

uploads/news/2026/02/823994/1.jpg

താനൂര്‍: ബ്ലോക്ക്‌ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ വിഷന്‍ 2030 പദ്ധതി നടപ്പാക്കാന്‍ ബ്ലോക്ക്‌ തല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തിനെ ഒറ്റ യൂണിറ്റായി പരിഗണിച്ച്‌ വിവിധ മേഖലകളില്‍ ന്യുതന പദ്ധതികള്‍ ആവിഷ്‌കരിക്കും. കേന്ദ്ര- സംസ്‌ഥാന ഫണ്ടുകള്‍ക്ക്‌ പുറമേ വിവിധ സര്‍ക്കാറിതര ഏജന്‍സികളെയും വകുപ്പുകളെയും പദ്ധതിയില്‍ പങ്കാളികളാക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ്‌ പറപ്പുത്തടം ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ നസ്‌റിന്‍ മണ്ണിങ്ങല്‍ അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ഇസ്‌മായില്‍ പത്തംമ്പാട്‌ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷന്മാരായ തൊട്ടിയില്‍ സൈതലവി, ഡോ. ഷഹന നിഷാദ്‌, അംഗം കെ.കെ. ഷൗക്കത്തലി, സെക്രട്ടറി വി. വിജയകുമാര്‍, ബ്ലോക്ക്‌ ആസൂത്രണ സമിതി അംഗങ്ങളായ ഒ. രാജന്‍, മുജീബ്‌ താനാളൂര്‍, സുബൈര്‍ ഇളയേടത്ത്‌, വി.കെ.എ. ജലീല്‍, മൊയ്‌തിന്‍ ഇളയോടത്ത്‌, വി. ഇസ്‌മായില്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 05 Feb 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW