Wednesday, March 11, 2026 Last Updated 31 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.38 AM

ചെറുപുഴ കാക്കേഞ്ചാലില്‍ ആക്രിക്കടയ്‌ക്ക് സമീപം വന്‍ തീപ്പിടുത്തം

uploads/news/2026/02/823993/4.jpg

ചെറുപുഴ: ചെറുപുഴ കാക്കേഞ്ചാലില്‍ ആക്രിക്കടയ്‌ക്ക് സമീപം വന്‍ തീപ്പിടുത്തമുണ്ടായി. ഇന്ന്‌ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ തീപ്പിടുത്തമുണ്ടായത്‌. കാക്കേഞ്ചാലിലെ ആക്രിക്കടയ്‌ക്ക് സമീപം മരത്തിന്‌ ചുവട്ടില്‍ കൂടിയിട്ടിരുന്ന പെയിന്റ്‌ പാട്ടകള്‍ക്കും മറ്റ്‌ മാലിന്യങ്ങള്‍ക്കുമാണ്‌ തീ പിടിച്ചത്‌.
സമീപത്തെ കരിയിലകളും മറ്റും അടിച്ചുകൂട്ടുന്നതും ഇവിടെയാണ്‌. വലിയ ശബ്‌ദത്തോടെയാണ്‌ തീപിടുത്തമുണ്ടായത്‌. വഴിയാത്രക്കാര്‍ തീപിടുത്തവിവരം ചെറുപുഴ പോലീസ്‌ സ്‌റ്റേഷനിലും പെരിങ്ങോം ഫയര്‍ സ്‌റ്റേഷനിലും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. തൊട്ടടുത്തുള്ള ആക്രിക്കടയിലേയ്‌ക്കും കാര്‍ വര്‍ക്ക്‌ഷോപ്പിലേയ്‌ക്കും തീ പടര്‍ന്നിരുന്നെങ്കില്‍ വലിയ നാശനഷ്‌ടമുണ്ടാകുമായിരുന്നു. ചെറുപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈസമ്മ പനയ്‌ക്കല്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Thursday 05 Feb 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW