-->
കൂത്തുപറമ്പ്: കൈതേരി വട്ടപ്പാറ വളവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്ന് ലക്‌നൗ സ്വദേശികള്‍ക്ക് പരുക്ക്.
ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്‌നോ സ്വദേശികളായ പ്രിയ, പിയൂഷ്, അക്വിബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം 4:30 ഓടെ കൂത്തുപറമ്പ് ഭാഗത്ത് നിന്ന് കണ്ണവം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
കാറിനകത്ത് കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്തത്. ആദ്യം കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ച ഇവരെ പരുക്ക് ഗുരുതരമായതിനാല്‍ തലശ്ശേരിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കൂത്തുപറമ്പ് കണ്ണവം റൂട്ടില്‍ അര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്പ് പൊലീസും ഫയര്‍ഫോഴ്‌സും വിവരമറിഞ്ഞ് സ്‌ഥലത്ത് എത്തിയിരുന്നു. കാറില്‍ നിന്നു ഓയില്‍ ലീക്കായി റോഡില്‍ പരന്നിരുന്നത് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിച്ച് നീക്കം ചെയ്‌തു. തുടര്‍ന്നാണ് ഗതാഗതം പുനസ്‌ഥാപിച്ചത്.