-->
പയ്യാവൂര്‍: ഏരുവേശി ഗ്രാമപഞ്ചായത്തിലെ 202627 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണ വയോജന ഗ്രാമസഭ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ കാരാമയില്‍, വാര്‍ഡ് മെംബര്‍മാരായ മേരി ഫ്രാന്‍സീസ്, ശ്രീനാഥ് നെല്ലൂര്‍, പഞ്ചായത്ത് സെക്രട്ടറി രശ്‌മി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നളിനി എന്നിവര്‍ പ്രസംഗിച്ചു.