Wednesday, March 11, 2026 Last Updated 28 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.38 AM

ഇരിട്ടി താലൂക്കിലെ രണ്ടാമത്തെ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

uploads/news/2026/02/823990/1.jpg

വര്‍ഷങ്ങളായി ഇരിട്ടിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ വേണമെന്നാവശ്യം യാഥാര്‍ത്ഥ്യത്തിലേക്ക്‌. ഇരിട്ടി ടൗണിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു കുടക്കീഴില്‍ ആക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
ഇരിട്ടി പേരാവൂര്‍ റോഡില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന്‌ പരിസരത്താണ്‌ 21.5 കോടി രൂപ ചെലവഴിച്ച്‌ അഞ്ചു നിലകളിലാണ്‌ സിവില്‍ സ്‌റ്റേഷന്‍ പണികഴിപ്പിച്ചത്‌. സിവില്‍ സ്‌റ്റേഷനില്‍ ഫര്‍ണിച്ചറുകള്‍ എത്തിയാല്‍ ഉടന്‍ ടൗണിലെ വിവിധയിടങ്ങിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ സവില്‍ സ്‌റ്റേഷന്‍ കെട്ടിട സമുച്ചയത്തിലേക്ക്‌ മാറും. കോവിഡ്‌ കാലത്ത്‌ മുഖ്യമന്ത്രി ഓണ്‍ലൈനായി പ്രവൃത്തി ഉദ്‌ഘാടനം നടത്തി.
നിലവില്‍ മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഇരിട്ടിയില്‍ വാടക കെട്ടിടങ്ങളിലാണ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌. താഴത്തെ നിലയില്‍ ട്രഷറിയും ഇലക്ഷന്‍ വിഭാഗവും ക്യാന്റീനുമാണ്‌. ഒന്നാം നിലയില്‍ താലൂക്ക്‌ ഓഫീസും രണ്ടാം നിലയില്‍ എക്‌സൈസ്‌ ഓഫീസും സബ്‌ ട്രഷറിയും സഹകരണ എആര്‍ ഓഫീസും മൂന്നാം നിലയില്‍ ഫുഡ്‌ ആന്‍ഡ്‌ സേഫ്‌റ്റി, ലേബര്‍ ഓഫീസ്‌ എന്നിവയും നാലാം നിലയില്‍ പിഡബ്ല്യുഡി റോഡ്‌, കെട്ടിട വിഭാഗവും കോണ്‍ഫറന്‍സ്‌ ഹാളും അടക്കമുള്ള സജ്‌ജീകരണങ്ങളാണ്‌ നിര്‍ദ്ദഷ്‌ട മിനി സിവില്‍ സ്‌റ്റേഷനില്‍ ഒരുക്കുന്നത്‌. ഹില്‍ ട്രാക്ക്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കെട്ടിടം നിര്‍മ്മിച്ചത്‌. ഈ സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ ഇരിട്ടി താലൂക്കില്‍ മട്ടന്നൂരിലും കോടികള്‍ മുടക്കി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.എന്നാല്‍ നിലവിലെ സിവില്‍ സ്‌റ്റേഷനില്‍ വര്‍ഷം ഒന്ന്‌ കഴിഞ്ഞിട്ടും പകുതിയിലേറെ ഓഫീസുകള്‍ മാറാനുണ്ട്‌.
ഓഫീസില്‍ ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും ഇല്ലാത്തതാണ്‌ ഓഫീസുകള്‍ മാറുന്നതിന്‌ തടസ്സം ആവുന്നത്‌.ഇതിന്‌ പരിഹാരം എന്ന നിലയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച സംസ്‌ഥാന ബഡ്‌ജറ്റില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനു വേണ്ടി തുക വകയിരുത്തിയിട്ടുണ്ട്‌. ഏതാനും മാസം കൊണ്ട്‌ തന്നെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കും.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Thursday 05 Feb 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW