Wednesday, March 11, 2026 Last Updated 54 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.37 AM

ഫ്‌ളാഷ്‌ മോബ്‌ നടത്തി

uploads/news/2026/02/823989/4.jpg

മുക്കം: തൃക്കുടമണ്ണ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശിവരാത്രി ഫെസ്‌റ്റിന്റെ പ്രചരണാര്‍ഥം ഫ്‌ളാഷ്‌ മോബ്‌ നടത്തി.
മാമ്പറ്റ ഡോണ്‍ ബോസ്‌കോ കോളജിന്റെ സഹകരണത്തോടെ തിരുവമ്പാടി, ഓമശ്ശേരി, മുക്കം, മണാശേരി എന്നിവിടങ്ങളിലാണ്‌ ഫ്‌ളാഷ്‌ മോബ്‌ നടത്തിയത്‌. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്റെ സഹകരണത്തോടെയാണ്‌ ശിവരാത്രി ഫെസ്‌റ്റ് ക്കുന്നത്‌. ശിവരാത്രി മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ ഇരുള്‍ക്കുന്നുമ്മല്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ രാജേശന്‍ വെള്ളാരംകുന്നത്ത്‌, സെക്രട്ടറി യു.കെ ശശിധരന്‍, വൈസ്‌ ചെയര്‍മാന്‍ അനില്‍കുമാര്‍ ഗാര്‍ഡന്‍, കണ്‍വീനര്‍ എന്‍. വിജയന്‍, പ്രജിത പ്രദീപ്‌, ജോഷില സന്തോഷ്‌, അശ്വതി സനൂജ്‌, അധ്യാപികയായ സംഗീത, വിദ്യാര്‍ഥിനികളായ ഭൂമിക, ഡോണ്‍ ബോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 05 Feb 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW