-->
കോഴിക്കോട്: നാടെങ്ങും ലോക കാന്‍സര്‍ ദിനാചരണം ബോധവല്‍ക്കരണ പരിപാടികളുമായി സംഘടിപ്പിച്ചു. ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നടക്കാവ് ഹോളി ക്രോസ് കോളജില്‍ ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്‌റ്റര്‍ ഷൈനി ജോര്‍ജ് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.കെ. രാജാറാം മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. രാജേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, നവകേരള കര്‍മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ് കുമാര്‍, സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ബര്‍ണാഡ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഗവ. ജനറല്‍ ഹോസ്‌പിറ്റല്‍ ഓങ്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. കെ.പി. രശ്‌മി ബോധവല്‍്‌കരണ ക്ലാസ് നയിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തയാറാക്കിയ കാന്‍സര്‍ ബോധവല്‍കരണ ചാര്‍ട്ടുകളുടെ പ്രദര്‍ശനവും നടന്നു.
ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ കോഴിക്കോട് കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സേ്‌റ്റഷനില്‍ സന്ദേശയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷ ബാലാമണി അധ്യക്ഷയായി.
ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷ ബല്‍ക്കീസ് , മെമ്പര്‍മാരായ കെ.പി. മുഹമ്മദന്‍സ്, ടി.കെ. മുരളീധരന്‍, സി.എം. യശോദ, കെ.കെ.ശോഭ, ലത .െക പൊറ്റയില്‍, അഞ്‌ജിത ഷനൂപ്, രാധിക ചിറയില്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷാജി, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.അഖിലേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ.അബ്‌ദുല്‍ മുനീര്‍, സീനിയര്‍ സൂപ്രണ്ട് ടി. അബ്‌ദുന്നാസര്‍, കാന്‍സര്‍ കെയര്‍ സൊസൈറ്റി ട്രഷറര്‍ ബി.എസ.് സനാഥ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.സിക്കന്തര്‍ എന്നിവര്‍ സംസാരിച്ചു.
കൃത്യമായ മാനസിക ധൈര്യവും അടുത്തവരുടെ പിന്തുണയുമാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മരുന്ന് മനുഷ്യന്‍ സഹജീവിയോട് കാണിക്കുന്ന കരുണയുടെയും കരുതലിന്റെയും സാക്ഷ്യമാണ് ലോക ക്യാന്‍സര്‍ ദിനത്തിന്റെ മഹനീയമായ സന്ദേശം എം.എസ്.എസ് ക്യാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാന്‍സര്‍ ദിനാചരണം ഉദ്‌്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എം.എസ്.എസ.് സംസ്‌ഥാന പ്രസിഡന്റ്‌്് നിയാസ് പുളിക്കലകത്ത്, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി.മമ്മത് കോയ അധ്യക്ഷത വഹിച്ചു.
പദ്ധതി ഗുണഭോക്‌താക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരളായ സുകൃതം 2026 ല്‍ ഡോ.മെഹറൂഫ് രാജിന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും ഇന്റഗ്രേറ്റഡ് പാലിയേറ്റീവ് മാനേജ്‌മെന്റ് ട്രയിനര്‍ കെ.കെ. സത്യപാലിന്റെ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു. വഫ ഹനീഫ,എന്‍ അര്‍ഷാദ്,പി.പി.അബ്‌ദുറഹീം,കോതൂര്‍ മുഹമ്മദ്,പി.പി. അബ്‌ദുറഹ്‌മാന്‍,ആര്‍.പി. അഷ്‌റഫ്,സന്നാഫ് പാലക്കണ്ടി,വി.എം. ശരീഫ് എന്നിവര്‍ സംസാരിച്ചു.കെ.പി.ഹനീഫ സ്വാഗതവും എ.മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.