-->
പന്തളം: മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം എഴുത്തുകാരി ഒ.വി. ഉഷയ്‌ക്ക് സമ്മാനിച്ചു. 25000 രൂപയും ശില്‌പവും അടങ്ങുന്നതാണ് അവാര്‍ഡ്.
നിരൂപകനും മഹാകവി പന്തളം കേരളവര്‍മ സ്‌മാരക സമിതി പ്രസിഡന്റുമായ ഡോ. കെ.എസ് രവികുമാര്‍, പുരസ്‌കാരസമര്‍പ്പണം നടത്തി. സമ്മേളനത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ആര്‍. പ്രദീപ് കുമാര്‍ വര്‍മ അധ്യക്ഷനായി.
മങ്ങാട്ട് രത്നാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊട്ടാരം നിര്‍വാഹകസംഘം ജോയിന്റ് സെക്രട്ടറി ദീപാ വര്‍മ, അംഗം വര്‍മ കെ. രഘു, എന്നിവര്‍ പ്രസംഗിച്ചു.
പുരസ്‌കാര ചടങ്ങിന് മുന്നോടിയായി പി. സന്തോഷ് വര്‍മ്മ നയിച്ച മഹാകവിയുടെ രുക്‌മാംഗദ ചരിതം മഹാകാവ്യത്തിന്റെ ആസ്വാദന സദസും ഉണ്ടായിരുന്നു.