-->
മാരാമണ്‍: പത്തനംതിട്ട മാര്‍ത്തോമാ ഇടവകയിലെ കുട്ടികളുടെ നേതൃത്വത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 131-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ കുട്ടിപ്പന്തല്‍ ഓലമേയല്‍ പൂര്‍ത്തിയാക്കി. ദീര്‍ഘ വര്‍ഷങ്ങളായി മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം നേരിട്ട് ഓലമേഞ്ഞുകൊണ്ടിരുന്ന കുട്ടിപ്പന്തല്‍ 2024 മുതല്‍ പത്തനംതിട്ട മാര്‍ത്തോമ ഇടവകയാണ് ചെയ്യുന്നത്.കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്ന മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയോജനപ്പെടുന്നതാണ് കുട്ടിപ്പന്തല്‍.
കുട്ടിപ്പന്തല്‍ നിര്‍മ്മാണത്തിനായി 500 മടല്‍ ഓലയാണ് ആവശ്യമായി വന്നത് . ഇടവക വികാരി റവ. സജി തോമസിന്റെ നേതൃത്വത്തില്‍, ജോര്‍ജ്. കെ. നൈനാന്‍ (വൈസ് പ്രസിഡന്റ് ), ഷാജി തോമസ് ( സെക്രട്ടറി), എബ്രഹാം പി സാമുവേല്‍ (ട്രസ്‌റ്റി ), സാം വര്‍ഗീസ് (അക്കൗണ്ട് ട്രസ്‌റ്റി )എന്നിവര്‍ നേതൃത്വം നല്‍കി.
സുവിശേഷ പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി സെക്രട്ടറി റവ. ജിജി വര്‍ഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റവ ജോജി ജേക്കബ്, റ്റിജു എം ജോര്‍ജ്, സാം ചെമ്പകത്തില്‍ എന്നിവരും പങ്കെടുത്തു.