Friday, March 13, 2026 Last Updated 31 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.06 AM

കെ.കെ. നായര്‍ നാടിന്റെ ഓര്‍മയില്‍ ഉണ്ടാകും: മന്ത്രി വീണാ ജോര്‍ജ്‌

uploads/news/2026/02/823864/4.jpg

പത്തനംതിട്ട: നിയമസഭാ അംഗമെന്ന നിലയില്‍ വിശുദ്ധി വരിച്ച ജനപ്രതിനിധിയാണ്‌ കെ. കെ നായരെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ .കെ. കെ നായരുടെ 95ാം ജന്മദിനാചരണം പത്തനംതിട്ടയില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. അദ്ദേഹം നടപ്പിലാക്കിയ വികസനങ്ങള്‍ എന്നും നാട്ടില്‍ ജീവിക്കുകയാണ്‌.അതിനാല്‍ തന്നെ അദ്ദേഹവും ജനങ്ങളില്‍ നിന്നും അകന്ന്‌ പോയിട്ടില്ല. ഹൈക്കോടതി മുന്‍ ജഡ്‌ജ് ജസ്‌റ്റിസ്‌ എം.ആര്‍. ഹരിഹരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള ജന വേദി സംസ്‌ഥാന പ്രസിഡണ്ട്‌ റഷീദ്‌ ആനപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അനീഷ്‌ വരിക്കണ്ണാമല, നഗരസഭ കൗണ്‍സിലര്‍മാരായ അംബിക വേണു, ആന്‍സര്‍ മുഹമ്മദ്‌, ബിബിന്‍ ബേബി, ജില്ലാ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാമന്‍ കൊണ്ടൂര്‍, പത്തനംതിട്ട നഗരസഭ മുന്‍ വൈസ്‌ ചെയര്‍മാന്‍ പി. കെ ജേക്കബ്‌, അലങ്കാര്‍ അഷറഫ്‌, ജോര്‍ജ്‌ വര്‍ഗീസ്‌ തെങ്ങും തറയില്‍, ഷബീര്‍ അഹമ്മദ്‌,, ദിനേശ്‌.ബി.നായര്‍, റ്റി.വി. മിത്രന്‍, കെ.ആര്‍. അശോക്‌ കുമാര്‍, ജോര്‍ജ്‌ വര്‍ഗീസ്‌ തെങ്ങും തറയില്‍, ശശികുമാര്‍ തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW