-->
കോന്നി: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിച്ച് അസ്‌ഥിക്ക് പൊട്ടല്‍ സംഭവിപ്പിക്കുകയും ചെയ്‌ത കേസിലെ രണ്ടാംപ്രതി കോന്നി പോലീസിന്റെ പിടിയിലായി.
തെങ്ങുംകാവ് പന്നിക്കണ്ടം സ്വദേശിയായ ഇളപ്പിന്റെ വടക്കേതില്‍ വീട്ടില്‍ ശ്രീരാജ് എസ്.നായര്‍ (29) ആണ് അറസ്‌റ്റിലായത് കഴിഞ്ഞ ദിവസം രാത്രി യാണ് സംഭവം. അട്ടച്ചാക്കല്‍പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുളള ലൈറ്റ് ഡെക്കറേഷന്‍ കണ്ടിട്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികള്‍ കോന്നി ടൗണില്‍ വെച്ച് ദേഹോപദ്രവമേല്‌പിച്ചത്. ഇടിവള വെച്ച് മൂക്കിനിടിച്ചതില്‍ വെച്ച് അസ്‌ഥിക്ക് പൊട്ടല്‍ സംഭവിച്ച യുവാവ് ചികിത്സയിലാണ്.
റോഡരികില്‍ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് യുവാക്കള്‍ കളിയാക്കുന്നത് ചോദിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമം നടത്തിയത്. രണ്ടാം പ്രതിയാണ് അറസ്‌റ്റിലായ ശ്രീരാജ്. ഒളിവില്‍പ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്.
കോന്നി പോലീസ് സബ്‌ഇന്‍സ്‌പെക്‌ടര്‍ എസ്സ്.എസ് ശ്യാമിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. മുജീബ്‌റഹ്‌മാന്‍ ,എസ്.സി.പി.ഒ മാരായ രഞ്‌ജിത്ത്,ജയകുമാര്‍എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു.