Wednesday, March 11, 2026 Last Updated 31 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.06 AM

പരുമല വൈ.എം.സി.എയുടെ ആസ്‌ഥാന സമുച്ചയം കൂദാശ നടത്തി

പരുമല: സമൂഹിക നന്മയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും സമസൃഷ്‌ടികളെ ഒപ്പം കൂട്ടുന്നതുമാണ്‌ വൈ.എം.സി.എ പോലുള്ള സംഘടനയുടെ ലക്ഷ്യമെന്ന്‌ അഡ്വ. മാത്യു ടി. തോമസ്‌ എം.എല്‍.എ പറഞ്ഞു. പരുമല വൈ.എം.സി.എ.യുടെ ആസ്‌ഥാന മന്ദിര സമുച്ചയത്തിന്റെ കൂദാശയോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡന്റ്‌ ജോണ്‍ കുരുവിള കടവില്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ സംസ്‌ഥാന ചെയര്‍മാന്‍ പ്ര?ഫ. അലക്‌സ് തോമസ്‌, രക്ഷാധികാരി ഫാ. ഡോ. കുര്യന്‍ ദാനിയേല്‍, കടപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി ആര്‍. പണിക്കര്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം, അഡ്വ. ഫ്രാന്‍സിസ്‌ വി. ആന്റണി, വൈ.എം.സി.എ മുന്‍ സംസ്‌ഥാന ചെയര്‍മാന്‍ അഡ്വ. വി. സി സാബു, സബ്‌ - റീജണല്‍ ചെയര്‍മാന്‍ ജോജി പി. തോമസ്‌, സംസ്‌ഥാന യൂത്ത്‌ വര്‍ക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ ലിനോജ്‌ ചാക്കോ, പഞ്ചായത്ത്‌ അംഗങ്ങളായ ശിവദാസ്‌ യു. പണിക്കര്‍, എം.എന്‍ സജി, മുന്‍ ദേശീയ എക്‌സിക്യൂട്ടീവ്‌ സമിതിയംഗങ്ങളായ അഡ്വ. ജോസഫ്‌ നെല്ലാനിക്കല്‍, തോമസ്‌ ചാക്കോ, മുന്‍ സബ്‌ - റീജണ്‍ ചെയര്‍മാന്‍ ജോ ഇലഞ്ഞിമൂട്ടില്‍, വൈസ്‌ ചെയര്‍മാന്‍ അഡ്വ. നിതിന്‍ കടവില്‍, വൈ.എം.സി.എ സെക്രട്ടറി അഡ്വ. എബ്രഹാം വര്‍ഗീസ്‌ കടവില്‍, കണ്‍വീനര്‍ സജി വിഴലയില്‍ എന്നിവര്‍ പ്രസംഗിച്ചു. കെട്ടിട സമുച്ചയത്തിന്റെ കൂദാശ ഫാ. ഡോ. കുര്യന്‍ ദാനിയേല്‍ നിര്‍വഹിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW